വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി ഡയമണ്ട് ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം 28ന്
വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി ഡയമണ്ട് ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം 28ന്
Sunday, June 26, 2022 12:18 AM IST
കോ​ട്ട​യം: ​വ​​ട​​വാ​​തൂ​​ർ സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി​​യു​​ടെ ഡ​​യ​​മ​​ണ്ട് ജൂ​​ബി​​ലി സ​​മാ​​പ​​ന​​വും പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠ​​ത്തി​​ന്‍റെ റൂ​​ബി ജൂ​​ബി​​ലി സ​​മാ​​പ​​ന​​വും 28നു ​​ന​​ട​​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തി​​ന് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ആ​​ർ​​ച്ച് ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്, വി​​ജ​​യ​​പു​​രം ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വ​​ച​​ന സ​​ന്ദേ​​ശം ന​​ൽ​​കും. 11ന് ​​ന​​ട​​ക്കു​​ന്ന ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​നം സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

സെ​​മി​​നാ​​രി സി​​ന​​ഡ​​ൽ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യൂ മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സീ​​റോ മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലി​​മീ​​സ് കാ​​തോ​​ലി​​ക്കാ ബാ​​വാ, മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ കാ​​തോ​​ലി​​ക്കാ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മാ മാ​​ത്യൂ​​സ് തൃതീ​​യ​​ൻ ബാ​​വാ, കേ​​ര​​ള ലാ​​റ്റി​​ൽ കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്സ് കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​തോ​​മ​​സ് ക​​രി​​യി​​ൽ എ​​ന്നി​​വ​​ർ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.


പാ​​ലാ രൂ​​പ​​ത മു​​ൻ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ്പ​​റ​​ന്പി​​ൽ, ത​​ല​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് സെ​​മി​​നാ​​രി റെ​​ക്ട​​ർ റ​​വ.​​ഡോ. ജോ​​ർ​​ജ് കാ​​രോ​​ട്ട്, മോ​​ളി ജോ​​ർ​​ജ് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി റെ​​ക്്ട​​ർ റ​​വ.​​ഡോ. സി​​റി​​യ​​ക് ക​​ന്യാ​​കോ​​ണി​​ൽ സ്വാ​​ഗ​​ത​​വും പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠം ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ കൃ​​ത​​ജ്ഞ​​ത​​യും അ​​ർ​​പ്പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.