മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണം വേ​ണം: യു​ഡി​എ​ഫ് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ര​ണ്ടി​ന്
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണം വേ​ണം: യു​ഡി​എ​ഫ് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ര​ണ്ടി​ന്
Sunday, June 26, 2022 12:18 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വ​​ർ​​ണ​​ക്ക​​ട​​ത്ത് കേ​​സി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​തി​​രേ കോ​​ട​​തി​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ശ​​ക്ത​​മാ​​യ പ്ര​​ക്ഷോ​​ഭം ആ​​രം​​ഭി​​ക്കു​​ന്നു. ഇ​​തി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട​​മാ​​യി ജൂ​​ലൈ ര​​ണ്ടി​​ന് സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് പ​​ടി​​ക്ക​​ലും 12 ജി​​ല്ലാ ക​​ള​​ക്ട​​റേ​​റ്റു​​ക​​ളി​​ലേ​​ക്കും മാ​​ർ​​ച്ച് ന​​ട​​ത്തും.

അ​​ന്നേ​​ദി​​വ​​സം മ​​ല​​പ്പു​​റ​​ത്ത് രാ​​ഹു​​ൽ​​ഗാ​​ന്ധി പ​​ങ്കെ​​ടു​​ക്കു​​ന്ന പ​​രി​​പാ​​ടി ഉ​​ള്ള​​തി​​നാ​​ൽ അ​​വി​​ടെ നാ​​ലാം തീ​​യ​​തി​​യാ​​ണ് മാ​​ർ​​ച്ച്. സ്വ​​ർ​​ണ​​ക്ക​​ട​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ​​ങ്കി​​നെ​​ക്കു​​റി​​ച്ച് സ്വ​​പ്നാ സു​​രേ​​ഷി​​ന്‍റെ ര​​ഹ​​സ്യ​​മൊ​​ഴി​​ക്കു​​ശേ​​ഷ​​വും തു​​ട​​ര​​ന്വേ​​ഷ​​ണം വൈ​​കു​​ന്ന​​ത് സം​​ശ​​യ​​ക​​ര​​മാ​​ണെ​​ന്ന് യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ എം.​​എം. ഹ​​സ​​ൻ വാ​ർ​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

ഇ​​ല്ലാ​​ത്ത കേ​​സി​​ൽ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യെ 52 മ​​ണി​​ക്കൂ​​ർ ചോ​​ദ്യം ചെ​​യ്ത കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​ക​​ൾ പി​​ണ​​റാ​​യി വി​​ജ​​യ​​നെ ഒ​​രു മി​​നി​​ട്ട് പോ​​ലും ചോ​​ദ്യം ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന​​ത് സി​​പി​​എം- ബി​​ജെ​​പി ര​​ഹ​​സ്യ​​ബാ​​ന്ധ​​വ​​ത്തി​​ന്‍റെ ഉ​​ത്ത​​മ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ്.


ജൂ​​ലൈ ര​​ണ്ടി​​ന് സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് മാ​​ർ​​ച്ച് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ക​​ണ്ണൂ​​ർ ക​​ള​​ക്ട​​റേ​​റ്റ് മാ​​ർ​​ച്ച് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​ധാ​​ക​​ര​​നും എ​​റ​​ണാ​​കു​​ള​​ത്ത് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി​​യും കൊ​​ല്ല​​ത്ത് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യു​​മാ​​ണ് ഉ​​ദ്ഘാ​​ട​​ക​​ർ. മ​​ല​​പ്പു​​റ​​ത്ത് കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി, ഇ​​ടു​​ക്കി​​യി​​ൽ പി.​​ജെ. ജോ​​സ​​ഫ്, തൃ​​ശൂ​​രി​​ൽ എം.​​എം. ഹ​​സ​​ൻ, കോ​​ഴി​​ക്കോ​​ട് ഡോ.​​എം.​​കെ. മു​​നീ​​ർ, കാ​​സ​​ർ​​ഗോ​​ഡ് കെ.​​ മു​​ര​​ളീ​​ധ​​ര​​ൻ എം​​പി, ആ​​ല​​പ്പു​​ഴ​​യി​​ൽ കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ്, കോ​​ട്ട​​യ​​ത്ത് തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, പാ​​ല​​ക്കാ​​ട്ട് ബെ​​ന്നി ബെ​​ഹ​​നാ​​ൻ, പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ സി.​​പി. ജോ​​ണ്‍, വ​​യ​​നാ​​ട്ടി​​ൽ ജി. ​​ദേ​​വ​​രാ​​ജ​​ൻ എ​​ന്നി​​വ​​രാ​​ണ് മാ​​ർ​​ച്ച് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന​​ത്. യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ അ​​നൂ​​പ് ജേ​​ക്ക​​ബ് എം​​എ​​ൽ​​എ എ​​റ​​ണാ​​കു​​ള​​ത്തും മാ​​ണി സി. ​​കാ​​പ്പ​​ൻ കോ​​ട്ട​​യ​​ത്തും ജോ​​ണ്‍ ജോ​​ണ്‍ പാ​​ല​​ക്കാ​​ട്ടും അ​​ഡ്വ. രാ​​ജ​​ൻ​​ബാ​​ബു എ​​റ​​ണാ​​കു​​ള​​ത്തും മാ​​ർ​​ച്ചി​​ൽ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.