വനിതാ പ്രസിഡന്‍റിനെ ആക്രമിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി
വനിതാ പ്രസിഡന്‍റിനെ ആക്രമിച്ചു,  വസ്ത്രങ്ങൾ വലിച്ചുകീറി
Saturday, June 25, 2022 1:11 AM IST
കോ​ഴ​ഞ്ചേ​രി: പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി​ക്കു നേ​രേ ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ പ്ര​സി​ഡ​ന്‍റി​നെ ത​ട​ഞ്ഞു​വ​ച്ച് ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

സി​പി​എം വ​നി​താ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ ത​ട​ഞ്ഞു​വ​ച്ച് ആ​ക്ര​മി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു കീ​റു​ക​യും ചെ​യ്ത​താ​യി പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി കോ​യി​പ്രം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സി​പി​എം നോ​മി​നി​യാ​യി​രു​ന്ന പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ർ അ​തി​നു ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ പാ​ർ​ട്ടി അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച അ​വി​ശ്വാ​സം ച​ർ​ച്ച ചെ​യ്യാ​നാ​യി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും ക്വാ​റം തി​ക​യാ​ത്ത​തി​നാ​ൽ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.


യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പ്ര​സി​ഡ​ന്‍റും അ​വി​ശ്വാ​സ ച​ർ​ച്ച​യി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ബു​ധ​നാ​ഴ്ച രാ​ത്രി പ​ഞ്ചാ​യ​ത്തു​വ​ക വാ​ഹ​നം ആ​ക്ര​മി​ക്ക​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഔ​ദ്യോ​ഗി​ക യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൊ​ലേ​റോ ജീ​പ്പ് വെ​ണ്ണി​ക്കു​ളം പോ​ളി​ടെ​ക്നി​ക് കാ​ന്പ​സി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തു​വ​ച്ചാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു പ്ര​സി​ഡ​ന്‍റി​ന്‍റെ താ​മ​സ​സ്ഥ​ല​ത്തു​ൾ​പ്പെ​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.