സം​സ്ഥാ​ന​ത്തെ ആ​ദ്യ ശി​ശു​സൗ​ഹൃ​ദ പോ​ക്‌​സോ കോ​ട​തി എ​റ​ണാ​കു​ള​ത്ത്
സം​സ്ഥാ​ന​ത്തെ  ആ​ദ്യ ശി​ശു​സൗ​ഹൃ​ദ  പോ​ക്‌​സോ കോ​ട​തി  എ​റ​ണാ​കു​ള​ത്ത്
Saturday, June 25, 2022 12:32 AM IST
കൊ​​​ച്ചി: പോ​​​ക്സോ കോ​​​ട​​​തി​​​ക​​​ള്‍ ശി​​​ശു​​സൗ​​​ഹൃ​​​ദ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന സു​​​പ്രീം കോ​​​ട​​​തി​​യു​​ടെ നി​​​ര്‍​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് ന​​​വീ​​​ക​​​രി​​​ച്ച എ​​​റ​​​ണാ​​​കു​​​ളം പോ​​​ക്സോ കോ​​​ട​​​തി ജ​​​സ്റ്റീ​​​സ് കെ.​ ​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ജി​​​ല്ലാ കോ​​​ട​​​തി അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി വീ​​​ണ ജോ​​​ര്‍​ജ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ പോ​​​ക്സോ കോ​​​ട​​​തി​​​ക​​​ളും ശി​​​ശു സൗ​​​ഹൃ​​​ദ​​​മാ​​​ക്കു​​​ക​​​യാ​​​ണു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. അ​​​തി​​​ജീ​​​വി​​​ത​​​രാ​​​യ കു​​​ട്ടി​​​ക​​​ള്‍​ക്കു നേ​​​രി​​​ട്ടു പ്ര​​​തി​​​ക​​​ളെ കാ​​​ണാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഈ ​​​കോ​​​ട​​​തി​​​യി​​​ല്‍ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


പോ​​​ക്സോ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രെ സ​​​മൂ​​​ഹ​​​ത്തി​​​ല്‍ നി​​​ന്നു ത​​​ന്നെ ഉ​​​ണ​​​ര്‍​വു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​ക​​​ന്‍ ജ​​​സ്റ്റീ​​​സ് കെ.​ ​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു. ച​​ട​​ങ്ങി​​ൽ ജ​​​സ്റ്റീ​​​സ് ഹ​​​ണി ​എം. ​​വ​​​ര്‍​ഗീ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ച്ചു. 2019ല്‍ ​​​ആ​​​രം​​​ഭി​​​ച്ച ശി​​​ശു​​​സ​​​ഹൃ​​​ദ പോ​​​ക്സോ കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് 80 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ ചെ​​​ല​​​വ​​ഴി​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ ശി​​​ശു സൗ​​​ഹൃ​​​ദ പോ​​​ക്സോ കോ​​​ട​​​തി​​​യാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.