നി​യ​മ​സ​ഭാ ടി​വി​ക്കാ​യി ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​ത് 5.51 കോ​ടി
നി​യ​മ​സ​ഭാ ടി​വി​ക്കാ​യി ഇ​തു​വ​രെ  ചെ​ല​വ​ഴി​ച്ച​ത് 5.51 കോ​ടി
Saturday, June 25, 2022 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ ടി​​​വി പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച ശേ​​​ഷം ഇ​​​തു​​​വ​​​രെ 5.41 കോ​​​ടി രൂ​​​പ ചെ​​​ല​​​വാ​​​യെ​​​ന്നും പ​​​ര​​​സ്യം അ​​​ട​​​ക്ക​​​മു​​​ള്ള വ​​​രു​​​മാ​​​ന​​​മാ​​​യി ഇ​​​തു​​​വ​​​രെ 1.44 കോ​​​ടി രൂ​​​പ മാ​​​ത്ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​തെ​​​ന്നും സ്പീ​​​ക്ക​​​ർ എം.​​​ബി. രാ​​​ജേ​​​ഷ് അ​​​റി​​​യി​​​ച്ചു.

ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോം വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് 47.60 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഇ​​​തു​​​വ​​​രെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. സ​​​ഭാ ടി​​​വി​​​യു​​​ടെ ചെ​​​ല​​​വി​​​ൽ 54 ശ​​​ത​​​മാ​​​ന​​​വും ചാ​​​ന​​​ലു​​​ക​​​ളു​​​ടെ ടൈം​​​സ്ലോ​​​ട്ട് വാ​​​ങ്ങി സ​​​ഭാ ടി​​​വി​​​യു​​​ടെ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​പ്രേ​​​ഷ​​​ണ​​​ത്തി​​​ന് കൈ​​​മാ​​​റു​​​ന്ന വ​​​ക​​​യി​​​ലാ​​​ണ്. ചെ​​​ല​​​വ് ചു​​​രു​​​ക്ക​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്.


2,39,79,201 രൂ​​​പ​​​യാ​​​ണ് ചാ​​​ന​​​ലു​​​ക​​​ൾ​​​ക്ക് ടൈം ​​​സ്ലോ​​​ട്ടി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 84.70 ല​​​ക്ഷം രൂ​​​പ​​​യും ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ഭാ ടി​​​വി​​​യി​​​ൽ നി​​​ന്ന് ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ച 1.44 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 91 ല​​​ക്ഷം രൂ​​​പ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് തി​​​രി​​​ച്ച​​​ട​​​ച്ചു​​​വെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.