മൈ​ക്രോ മൈ​നോ​റി​റ്റി നി​ര്‍​വ​ച​നം അ​ടി​യ​ന്ത​ര​മാ​യുണ്ടാ​ക​ണം: ലെ​യ്റ്റി കൗൺസിൽ
Sunday, May 29, 2022 1:36 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ യ​​​ഥാ​​​ര്‍​ഥ അ​​​വ​​​കാ​​​ശി​​​ക​​​ള്‍ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​രു​​​ള്‍​പ്പെ​​​ടെ അ​​​ഞ്ചു മൈ​​​ക്രോ മൈ​​​നോ​​​രി​​​റ്റി വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​ണെ​​​ന്ന് കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്‌​​​സ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഓ​​​ഫ് ഇ​​​ന്ത്യ (സി​​​ബി​​​സി​​​ഐ) ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍.

പ്ര​​​ജ​​​ന​​​ന നി​​​ര​​​ക്ക്, ജ​​​ന​​​സം​​​ഖ്യാ വ​​​ള​​​ര്‍​ച്ച, ജ​​​ന​​​സം​​​ഖ്യാ അ​​​നു​​​പാ​​​തം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍​ക്കി​​​ട​​​യി​​​ല്‍ മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി എ​​​ന്ന നി​​​ര്‍​വ​​​ച​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി​​​ട്ടു​​​ണ്ടാ​​​ക​​​ണം. മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി പ്രൊ​​​ട്ട​​​ക‌്ഷ​​​ന്‍ ആ​​​ന്‍​ഡ് വെ​​​ല്‍​ഫെ​​​യ​​​ര്‍ പോ​​​ളി​​​സി രൂ​​​പീ​​​ക​​​രി​​​ച്ചു ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നും ഭ​​​ര​​​ണ​​​ഘ​​​ട​​​നാപ​​​ദ​​​വി​​​യു​​​ള്ള നാ​​​ഷ​​​ണ​​​ല്‍ മൈ​​​ക്രോ മൈ​​​നോ​​​രി​​​റ്റി ക​​​മ്മീ​​​ഷ​​​ന്‍ രൂ​​​പീ​​​ക​​​രി​​​ച്ചു​​കൊ​​​ണ്ടു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​ക്കും കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക​​​ണം. ക്രി​​​സ്ത്യ​​​ന്‍, സി​​​ക്ക്, ജൈ​​​ന​​​‍, ബു​​​ദ്ധ​​​‍, പാ​​​ഴ്‌​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍നി​​​ന്നു പു​​​റ​​​ന്ത​​​ള്ളി സ​​​ച്ചാ​​​ര്‍ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് ഉ​​​യ​​​ര്‍​ത്തി​​​ക്കാ​​​ട്ടി ന​​​ട​​​ത്തു​​​ന്ന ക്ഷേ​​​മ​​​പ​​​ദ്ധ​​​തി പ്ര​​​ഹ​​​സ​​​ന​​​ങ്ങ​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​മെ​​ന്നും വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.