നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു
നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു
Sunday, May 29, 2022 12:58 AM IST
ഹ​​​രി​​​പ്പാ​​​ട്: ആ​​​റാ​​​ട്ടു​​​പു​​​ഴ​​​യി​​​ല്‍ നി​​​ര്‍ത്തി​​​യി​​​ട്ടി​​​രു​​​ന്ന സ്‌​​​കൂ​​​ട്ട​​​റി​​​നു പി​​​ന്നി​​​ല്‍ കാ​​​റി​​​ടി​​​ച്ച് സ്‌​​​കൂ​​​ട്ട​​​ര്‍ യാ​​​ത്രി​​​ക​​​രാ​​​യ ര​​​ണ്ടു പേ​​​ര്‍ മ​​​രി​​​ച്ചു. കാ​​​യം​​​കു​​​ളം ഐ​​​ക്യ​​​ജം​​​ഗ്ഷ​​​ന്‍ ക​​​ണ്ണ​​​മ്പ​​​ള്ളി​​​ഭാ​​​ഗം കൊ​​​ല്ല​​​ശേ​​​രി ത​​​റ​​​യി​​​ല്‍ മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഫ (64) കാ​​​യം​​​കു​​​ളം കീ​​​രി​​​ക്കാ​​​ട് തെ​​​ക്ക് വൈ​​​ക്ക​​​ത്ത് പ​​​ടി​​​റ്റ​​​ത്തി​​​ല്‍ അ​​​ബ്ദു​​​ല്‍ സ​​​ലാം (70) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചേ​​​കാ​​​ലോ​​​ടെ ആ​​​റാ​​​ട്ടു​​​പു​​​ഴ ബ​​​സ്റ്റാ​​​ന്‍ഡി​​​ല്‍ ആ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. വ​​​ലി​​​യ​​​ഴീ​​​ക്ക​​​ല്‍ ഭാ​​​ഗ​​​ത്തേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു വാ​​​ഹ​​​ന​​​ങ്ങ​​​ള്‍. ട്രാ​​​ഫി​​​ക് ബ്ലോ​​​ക്ക് മൂ​​​ലം ടെ​​​മ്പോ​​​യു​​​ടെ പി​​​ന്നി​​​ല്‍ നി​​​ര്‍ത്തി​​​യി​​​ട്ടി​​​രു​​​ന്ന സ്‌​​​കൂ​​​ട്ട​​​റി​​​ന്‍റെ പി​​​ന്നി​​​ല്‍ കാ​​​ര്‍ വ​​​ന്നി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍ മു​​​ക​​​ളി​​​ലേ​​​ക്ക് തെ​​​റി​​​ച്ച ശേ​​​ഷം വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​ക്ക് വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.


സ്‌​​​കൂ​​​ട്ട​​​ര്‍ ഓ​​​ടി​​​ച്ചി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഫ ത​​​ല്‍ക്ഷ​​​ണം മ​​​രി​​​ച്ചു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ അ​​​ബ്ദു​​​ല്‍ സ​​​ലാ​​​മി​​​നെ ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സു​​​ലേ​​​ഖ​​​യാ​​​ണ് മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഫ​​​യു​​​ടെ ഭാ​​​ര്യ. മ​​​ക്ക​​​ള്‍: സ​​​ലീം (ഡ്രൈ​​​വ​​​ര്‍, കെ-​​​സി​​​ടി), ഷീ​​​ജ, ഹ​​​സീ​​​ന. മ​​​രു​​​മ​​​ക്ക​​​ള്‍: നൂ​​​ര്‍ജ​​​ഹാ​​​ന്‍, നൂ​​​റു​​​ദ്ദീ​​​ന്‍, നൗ​​​ഫ​​​ല്‍. ന​​​ബീ​​​സ​​​യാ​​​ണ് അ​​​ബ്ദു​​​ല്‍ സ​​​ലാ​​​മി​​​ന്‍റെ ഭാ​​​ര്യ. മ​​​ക്ക​​​ള്‍: ഷാ​​​ജ​​​ഹാ​​​ന്‍, നൗ​​​ഷാ​​​ദ്, ഹ​​​ക്കീം, റ​​​ഷീ​​​ദ, റ​​​സി​​​യ. മ​​​രു​​​മ​​​ക്ക​​​ള്‍: സ​​​ബീ​​​ന, ന​​​സി​​​യ, അ​​​നീ​​​ഷ, ഷാ​​​ജി, അ​​​ഫ്‌​​​സ​​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.