വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സ്: 18 പേ​ർകൂ​ടി അറസ്റ്റിൽ
വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സ്:  18 പേ​ർകൂ​ടി  അറസ്റ്റിൽ
Saturday, May 28, 2022 1:12 AM IST
ആ​ല​പ്പു​ഴ: പോ​പ്പു​ല​ർ ഫ്ര​ണ്ട് റാ​ലി​ക്കി​ടെ കു​ട്ടി​യെ​കൊ​ണ്ട് വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ച കേ​സി​ൽ 24 പേ​രെ​ക്കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ൽ 18 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.
റാ​ലി​യു​ടെ വീ​ഡി​യോ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. പ്ര​കോ​പ​ന​പ​ര​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വിവി ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

കു​ട്ടി വി​ളി​ച്ച മു​ദ്രാ​വാ​ക്യം ഇ​വ​ർ ഏ​റ്റുചൊ​ല്ലി​യി​ട്ടു​ണ്ടോ എ​ന്ന് ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ.​ ന​വാ​സ്, കു​ട്ടി​യെ ചു​മ​ലി​ൽ ഇ​രു​ത്തി​യി​രു​ന്ന അ​ൻ​സാ​ർ എ​ന്നി​വ​രെ 31 വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.


ഒ​ളി​വി​ൽ​പോയ കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും, കേ​സി​ലെ ര​ണ്ടാം പ്ര​തി പോ​പ്പു​ല​ർ ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി മു​ജീ​ബി​നെ​യും ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.