ബസ് സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു
ബസ് സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു
Saturday, May 28, 2022 1:11 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: അ​​മി​​ത വേ​​ഗ​​ത്തി​​ൽ വാ​​ഹ​​ന​​ങ്ങ​​ളെ മ​​റി​​ക​​ട​​ന്നെ​​ത്തി​​യ സ്വ​​കാ​​ര്യ ബ​​സ് സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ച്ച് സ്കൂ​​ട്ട​​റി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​നി മ​​രി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 10 ന് ​​ഏ​​റ്റു​​മാ​​നൂ​​ർ ത​​വ​​ള​​ക്കു​​ഴി ജം​​ഗ്ഷ​​നി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​ണി​​മ​​ല മു​​ക്ക​​ട ആ​​ല​​യം​​ക​​വ​​ല കൊ​​ച്ചു​​കാ​​ലാ​​യി​​ൽ മ​​നോ​​ഹ​​ര​​ന്‍റെ മ​​ക​​ൾ സ​​നി​​ല (19) ആ​​ണ് മ​​രി​​ച്ച​​ത്. സ്കൂ​​ട്ട​​ർ ഓ​​ടി​​ച്ചി​​രു​​ന്ന സ​​നി​​ല​​യു​​ടെ പി​​തൃ​​സ​​ഹോ​​ദ​​ര പു​​ത്ര​​ൻ കൂ​​ത്താ​​ട്ടു​​കു​​ളം സ്വ​​ദേ​​ശി രാ​​ജ​​ര​​ത്ന(25)​​ത്തി​​നെ പ​​രി​​ക്കു​​ക​​ളോ​​ടെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ് സ​​നി​​ല. കൂ​​ത്താ​​ട്ടു​​കു​​ള​​ത്തു നി​​ന്നും കോ​​ട്ട​​യ​​ത്തേ​​ക്ക് പോ​​കു​​ന്പോ​​ഴാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്.


കോ​​ട്ട​​യം - എ​​റ​​ണാ​​കു​​ളം റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന സ്വ​കാ​ര്യ ബ​​സാ​​ണ് സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ച്ച​​ത്. ബ​​സ് എ​​റ​​ണാ​​കു​​ള​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്നു. ബി​​സി​​എം കോ​​ള​​ജി​​ൽ ഡി​​ഗ്രി ര​​ണ്ടാം​​വ​​ർ​​ഷ (ഇ​​ക്ക​​ണോ​​മി​​ക്സ്) വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ് സ​​നി​​ല. പൊ​​ന്ന​​മ്മ​​യാ​​ണ് സ​​നി​​ല​​യു​​ടെ അ​​മ്മ. സ​​ഹോ​​ദ​​ര​​ൻ: സ​​ജി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.