പ​രി​വ​ർ​ത്തി​ത കോ​ർ​പ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്ത​ണം: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ
പ​രി​വ​ർ​ത്തി​ത കോ​ർ​പ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം  ത്വ​രി​ത​പ്പെ​ടു​ത്ത​ണം: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ
Friday, May 27, 2022 1:23 AM IST
കോ​​ട്ട​​യം: ദ​​ളി​​ത് ക്രൈ​​സ്ത​​വ​​രു​​ടെ സാ​​ന്പ​​ത്തി​​ക പി​​ന്നാ​​ക്കാ​​വ​​സ്ഥ​​ പ​​രി​​ഹ​​രി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടു കൂ​​ടി സ​​ർ​​ക്കാ​​ർ രൂ​​പം കൊ​​ടു​​ത്ത പ​​രി​​വ​​ർ​​ത്തി​​ത ക്രൈ​​സ്ത​​വ ശി​​പാ​​ർ​​ശി​​ത വി​​ഭാ​​ഗ കോ​​ർ​​പ​​റേ​​ഷ​​നെ സ​​ഹാ​​യി​​ക്കു​​വാ​​നു​​ള്ള ക​​ർ​​മ​​പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നും കോ​​ർ​​പ്പ​​റേ​​ഷ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നാ​​യി സ​​ർ​​ക്കാ​​ർ ആ​​വ​​ശ്യ​​മാ​​യ ഫ​​ണ്ട് ബ​​ജ​​റ്റി​​ൽ വ​​ക​​യി​​രു​​ത്ത​​ണ​​മെ​​ന്നും കെ​​സി​​ബി​​സി എ​​സ്‌​​സി എ​​സ്ടി /ബി​​സി ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​ഷ​പ് മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ .

വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്നി​​യി​​ച്ച് ഡി​​സി​​എം​​എ​​സ് സം​​സ്ഥാ​​ന ക​​മ്മി​​റ്റി കോ​​ർ​​പ​​റേ​​ഷ​​ന്‍റെ കോ​​ട്ട​​യ​​ത്തെ ഹെ​​ഡ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ന​​ട​​ത്തി​​യ ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ.​​


സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് ഇ​​ല​​വു​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് വ​​ട​​ക്കേ​​ക്കു​​റ്റ്, മു​​ൻ പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ പി.​​ഒ. പീ​​റ്റ​​ർ, സി.​​സി. കു​​ഞ്ഞു​​കൊ​​ച്ച്, വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് വി​​ൻ​​സ​​ന്‍റ് ആ​​ന്‍റ​​ണി, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജ​​സ്റ്റി​​ൻ പി. ​​സ്റ്റീ​​ഫ​​ൻ, സെ​​ക്ര​​ട്ട​​റി ബി​​ജി സാ​​ല​​സ്, സ്ക​​റി​​യാ ആ​​ന്‍റ​​ണി, ഡോ. ​​സി​​ജോ ജേ​​ക്ക​​ബ്, ബി​​നോ​​യ് ജോ​​ണ്‍, ജോ​​യി കൂ​​നാ​​നി​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ന​​ല്ലി​​ട​​യ​​ൻ കോ​​ന്പൗ​​ണ്ടി​​ൽ നി​​ന്ന് ആ​​രം​​ഭി​​ച്ച റാ​​ലി വി​​ജ​​യ​​പു​​രം രൂ​​പ​​താ ഡി​​സി​​എം​​എ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ത​​റ​​യി​​ൽ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.