റെയിൽവേ ട്രാക്കിൽ യു​വാ​വ്‌ മ​രി​ച്ച നി​ല​യി​ൽ
Friday, May 27, 2022 1:22 AM IST
ചി​​ങ്ങ​​വ​​നം: ചാ​​ന്നാ​​നി​​ക്കാ​​ട് റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ല​​ത്തി​​നു​​സ​​മീ​​പം ട്രാ​​ക്കി​​ൽ യു​​വാ​​വി​​നെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ഇ​​ടു​​ക്കി തൂ​​ക്ക്പാ​​ലം, ക​​ല്ലാ​​ർ ബ്ലോ​​ക്ക് ന​​ന്പ​​ർ 433ൽ ​​സ​​ദാ​​ശി​​വ​​ൻ പി​​ള്ള​​യു​​ടെ മ​​ക​​ൻ എ.​​സി. അ​​ജി​​കു​​മാ​​റി​​നെ(43)​​യാ​​ണു മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 6.45നാ​​ണ് നാ​​ട്ടു​​കാ​​ർ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

സം​​ഭ​​വ​​ത്തെ തു​​ട​​ർ​​ന്ന് സ്ഥ​​ല​​ത്തെ​​ത്തി​​യ പ​​ഞ്ചാ​​യ​​ത്തം​​ഗം സി.​​എം. സ​​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ മൃ​​ത​​ദേ​​ഹ​​ത്തോ​​ടൊ​​പ്പം തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡും ഫോ​​ണും ക​​ണ്ടെ​​ത്തി. തു​​ട​​ർ​​ന്നു ചി​​ങ്ങ​​വ​​നം പോ​​ലീ​​സി​​ൽ വി​​വ​​രമറി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം അ​​ടൂ​​രി​​ൽ​​നി​​ന്നും അ​​ജി​​കു​​മാ​​റി​​ന്‍റെ സ​​ഹോ​​ദ​​രി ഫോ​​ണി​​ൽ വി​​ളി​​ച്ചി​​രു​​ന്നു. ഇ​​തേ തു​​ട​​ർ​​ന്നാ​​ണ് ട്രെ​​യി​​ൻ യാ​​ത്ര​​ക്കി​​ടെ വീ​​ണ​​താ​​ണെ​​ന്ന് സ്ഥി​​രീ​​ക​​രി​​ച്ച​​ത്.


അ​​ങ്ക​​മാ​​ലി അ​​പ്പോ​​ളോ ട​​യേ​​ഴ്സി​​ലെ സെ​​ക്യു​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര​​നാ​​യ അ​​ജി കു​​മാ​​ർ ജോ​​ലി ക​​ഴി​​ഞ്ഞ് അ​​ടൂ​​രി​​ലെ വീ​​ട്ടി​​ലേ​​ക്കു വ്യാ​​ഴാ​​ഴ്ച രാ​​ത്രി വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ട​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.