കേം​ബ്രി​ഡ്ജ് ഡെ​ഡി​ക്കേ​റ്റ​ഡ് ടീ​ച്ചേ​ഴ്സ് പു​ര​സ്കാ​രം ഡോ. ​മേ​രി ഷൈ​നി​ക്ക്
കേം​ബ്രി​ഡ്ജ് ഡെ​ഡി​ക്കേ​റ്റ​ഡ്  ടീ​ച്ചേ​ഴ്സ് പു​ര​സ്കാ​രം  ഡോ. ​മേ​രി ഷൈ​നി​ക്ക്
Thursday, May 26, 2022 1:55 AM IST
തൃ​​​ശൂ​​​ർ: ​​​അ​​​ർ​​​പ്പ​​​ണ​​​ബോ​​​ധ​​​മു​​​ള്ള അ​​​ധ്യാ​​​പ​​​ന മി​​​ക​​​വി​​​നു യു​​​കെ​​​യി​​​ലെ കേം​​​ബ്രി​​​ഡ്ജ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ പു​​​ര​​​സ്കാ​​​രം മ​​​ല​​​യാ​​​ളി​​​യും തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യു​​​മാ​​​യ ഡോ. ​​​മേ​​​രി ഷൈ​​​നി​​​ക്ക്.

കേം​​​ബ്രി​​​ഡ്ജ് ഡെ​​​ഡി​​​ക്കേ​​​റ്റ​​​ഡ് ടീ​​​ച്ചേ​​​ഴ്സ് 2022 പു​​​ര​​​സ്കാ​​​ര​​​മാ​​​ണു ചാ​​​ല​​​ക്കു​​​ടി സ്വ​​​ദേ​​​ശി ബൈ​​​ജു മ​​​ഞ്ഞ​​​ളി​​​യു​​​ടെ ഭാ​​​ര്യ​​​യും വ​​​ട​​​ക്കാ​​​ഞ്ചേ​​​രി റി​​​ട്ട. സു​​​ബേ​​​ദാ​​​ർ മേ​​​ജ​​​ർ പൊ​​​ൻ​​​പ​​​റ​​​മ്പി​​​ൽ പോ​​​ളി​​​ന്‍റെ​​​യും ആ​​​നീ​​​സി​​​ന്‍റെ​​​യും മ​​​ക​​​ളു​​​മാ​​​യ മേ​​​രി ഷൈ​​​നി ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്.

ഓ​​രോ ഭൂ​​​ഖ​​​ണ്ഡ​​ത്തി​​ൽ​​​നി​​​ന്നും ഒ​​​രോ​​​രു​​​ത്ത​​​രെ വീ​​​തം ലോ​​​ക​​​ത്ത് ആ​​​റു​​​പേ​​​രെ മാ​​​ത്ര​​​മാ​​​ണ് ഈ ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. യൂ​​​റോ​​​പ്പ് ത​​​ല​​​ത്തി​​​ലു​​​ള്ള വി​​​ജ​​​യി​​​യാ​​​ണു മേ​​​രി ഷാൈ​​​നി. 113 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 7000 പേ​​​രി​​​ൽ​​​നി​​​ന്നാ​​​ണു ഡോ. ​​​മേ​​​രി ഷൈ​​​നി​​​യു​​​ടെ അ​​​ഭി​​​മാ​​​ന നേ​​​ട്ടം.

റോ​​​മി​​​ലെ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ഇം​​​ഗ്ലീ​​​ഷ് സ്കൂ​​​ളി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യ മേ​​​രി ഷൈ​​​നി കേം​​​ബ്രി​​​ഡ്ജ് എ​​​ക്സാ​​​മി​​​ന​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. ട്രോ​​​ഫി​​​യും 500 പൗ​​​ണ്ടു​​​മാ​​​ണു പു​​​ര​​​സ്കാ​​​രം.

കേം​​​ബ്രി​​​ഡ്ജി​​​ന്‍റെ പി​​​ഡി​​​ക്യൂ (പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക്വാ​​​ളി​​​ഫി​​​ക്കേ​​​ഷ​​​ൻ) കോ​​​ഴ്സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പോ​​​ടെ പ​​​ഠി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭി​​​ക്കും. മാ​​​ത്ര​​​മ​​​ല്ല കേം​​​ബ്രി​​​ഡ്ജ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ എ​​​ല്ലാ മാ​​​ഗ​​​സി​​​നു​​​ക​​​ളും മേ​​​രി ഷൈ​​​നി അ​​​ട​​​ക്ക​​​മു​​​ള്ള പു​​​ര​​​സ്കാ​​​ര ജേ​​​താ​​​ക്ക​​​ളു​​​ടെ ക​​​വ​​​ർ​​​ചി​​​ത്ര​​​ത്തോ​​​ടെ​​​യാ​​​ണു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ക. മേ​​​രി ഷൈ​​​നി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്കൂ​​​ളി​​​ൽ​​​വ​​​ച്ചാ​​​ണു പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണ​​​മു​​​ണ്ടാ​​​വു​​​ക.

അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​ഫ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ൾ​​​സ് യൂ​​​റോ​​​പ്പി​​​ന്‍റെ 2021ലെ ​​​ബെ​​​സ്റ്റ് എ​​​ജ്യു​​​ക്കേ​​​റ്റ​​​ർ അ​​​വാ​​​ർ​​​ഡ്, 2019ൽ ​​​എ​​​ജ്യു​​​ക്കേ​​​ഷ​​​നി​​​ൽ ബെ​​​സ്റ്റ് അ​​​ച്ചി​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് റോ​​​മി​​​ൽ അ​​​ർ​​​ഹ​​​യാ​​​യി​​​ട്ടു​​​ണ്ട്. നാ​​​ല് മാ​​​സ്റ്റേ​​​ഴ്സ് ഡി​​​ഗ്രി​​​യും ഡോ​​​ക്ട​​​റേ​​​റ്റും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഐ​​​ഇ​​​ഇ​​​ഇ, ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന തു​​​ട​​​ങ്ങി ലോ​​​കോ​​​ത്ത​​​ര വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ കോ​​​ഴ്സു​​​ക​​​ൾ ചെ​​​യ്തി​​​ട്ടു​​​ണ്ട്. പി​​​എ​​​ച്ച്ഡി​​​ക്കു​​​ശേ​​​ഷം കേം​​​ബ്രി​​​ഡ്ജ്, ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന തു​​​ട​​​ങ്ങി ലോ​​​കോ​​​ത്ത​​​ര വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ കോ​​​ഴ്സു​​​ക​​​ൾ ചെ​​​യ്തി​​​ട്ടു​​​ണ്ട്. പ​​​ഠ​​​ന​​​കാ​​​ല​​​ത്ത് എം​​​എ​​​സ്‌​​​സി കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സി​​​നു കോ​​​യ​​​ന്പ​​​ത്തൂ​​​ർ ഭാ​​​ര​​​തി​​​യാ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ പ്രൊ​​​ഫി​​​ഷ​​​ൻ​​​സി അ​​​വാ​​​ർ​​​ഡി​​​ന​​​ർ​​​ഹ​​​യാ​​​ണ്.


വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ചാ​​​ലി​​​പ്പാ​​​ടം ക്ലേ​​​ലി​​​യ ബാ​​​ർ​​​ബി​​​യേ​​​രി ഹോ​​​ളി ഏ​​​ഞ്ച​​​ൽ​​​സ് ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ൾ, തൃ​​​ശൂ​​​ർ സെ​​​ന്‍റ് ക്ലെ​​​യേ​​​ഴ്സ് സ്കൂ​​​ൾ, കോ​​​യ​​​ന്പ​​​ത്തൂ​​​ർ ഭാ​​​ര​​​തി​​​യാ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, ക​​​ർ​​​പാ​​​ഗം ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ്, പു​​​തു​​​ക്കാ​​​ട് പ്ര​​ജ്യോ​​തി നി​​​കേ​​​ത​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​ഠി​​​ച്ച​​​ത്. ഹൈ​​​ദ​​​രാ​​​ബാ​​​ദ് മ​​​ല്ലാ​​​പു​​​ർ സെ​​​ന്‍റ് ആ​​​ൻ​​​സ് വി​​​മ​​​ൻ​​​സ് പി​​​ജി കോ​​​ള​​​ജി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റാ​​​യി ജോ​​​ലി ചെ​​​യ്തി​​​രു​​​ന്നു. ക​​​ലാ​​​മ​​​ണ്ഡ​​​ലം ഉ​​​ഷ​​​യു​​​ടെ കീ​​​ഴി​​​ൽ 13 വ​​​ർ​​​ഷം ഭ​​​ര​​​ത​​​നാ​​​ട്യം, മോ​​​ഹി​​​നി​​​യാ​​​ട്ടം, കു​​​ച്ചി​​​പ്പു​​​ടി എ​​​ന്നി​​​വ അ​​​ഭ്യ​​​സി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.

പേ​​​സ്ട്രി ഷെ​​​ഫാ​​​യ ഭ​​​ർ​​​ത്താ​​​വ് ബൈ​​​ജു മ​​​ഞ്ഞ​​​ളി​​​ക്കൊ​​​പ്പം 11 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​റ്റ​​​ലി​​​യി​​​ലാ​​​ണു താ​​​മ​​​സം. മ​​​ക്ക​​​ൾ: കെ​​​സി​​​യ (മൂ​​​ന്നാം​​​ക്ലാ​​​സ്), കെ​​​ലി​​​സ്റ്റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.