എംജി: അധ്യാപകരെ പിരിച്ചുവിട്ടത് സുപ്രീംകോടതി റദ്ദാക്കി
Thursday, May 26, 2022 1:55 AM IST
കോട്ടയം: എംജി സർവകലാശാല നടത്തിയിരുന്ന സ്വാശ്രയ സ്ഥാപനങ്ങളിൽ സ്ഥിരനിയമനം നൽകിയിരുന്ന അധ്യാപകരെ അകാരണമായി പിരിച്ചുവിട്ട നടപടി ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് റദ്ദാക്കി.
പിരിച്ചുവിട്ട തീയതി മുതൽ മുഴുവൻ വേതനവും നൽകി തിരിച്ചെടുക്കാനും അവരെ അതാതു സ്ഥാപനങ്ങളിൽ തന്നെ പുനർ വിന്യസിപ്പിക്കാനുമാണ് സുപ്രിം കോടതി ഉത്തരവായിരിക്കുന്നത്. ഇക്കാലയളവിൽ റിട്ടയർ ചെയ്തവർക്കു മുഴുവൻ പെൻഷൻ അനുകൂല്യങ്ങളും നൽകണമെന്ന വിധിയും സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.