ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Thursday, May 26, 2022 1:55 AM IST
മു​ണ്ട​ക്ക​യം: സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക്കാ​ര​ന്‍‍ മ​രി​ച്ചു. പു​ഞ്ച​വ​യ​ൽ പ​ശ്ചി​മ ഇ​ഞ്ച​പ്ലാ​ക്ക​ൽ ഗോ​പാ​ല​ൻ- സു​ലോ​ച​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജി. ​ഷൈ​ൻ​മോ​ൻ (30) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ന് ​ആ​നി​ക്കു​ന്ന് ഇ​റ​ക്ക​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​റ​ക്കം ഇ​റ​ങ്ങി വ​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷൈ​നെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബൈ​ജു സ​ഹോ​ദ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.