എ​ര്‍​ത്ത്‌​ലോ​ര്‍ 29ന്
Thursday, May 26, 2022 1:26 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദി​​​വാ​​​സി സം​​​ഗീ​​​ത പാ​​​ര​​​മ്പ​​​ര്യ​​​ത്തെ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കാ​​​ന്‍ ആ​​​ഗോ​​​ള ഐ​​​ടി സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​യ എ​​​ക്‌​​​സ്പീ​​​രി​​​യ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സും ആ​​​ര്‍​ക്കൈ​​​വ​​​ല്‍ ആ​​​ന്‍​ഡ് റി​​​സേ​​​ര്‍​ച്ച് പ്രോ​​​ജ​​​ക്ടും (ആ​​​ര്‍​പ്പോ) കൈ​​​കോ​​​ര്‍​ക്കു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 29നു ​​​കൊ​​​ച്ചി​​​യി​​​ല്‍ എ​​​ര്‍​ത്ത്‌​​​ലോ​​​ര്‍ എ​​​ന്ന പേ​​​രി​​​ല്‍ ആ​​​ദി​​​വാ​​​സി സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കും.

എം. ​​​ര​​​ഘു, ജെ.​​​ബി. ര​​​മേ​​​ശ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വ​​​യ​​​നാ​​​ട്ടി​​​ലെ കാ​​​ട്ടു​​​നാ​​​യ്ക്ക​​​ര്‍ സ​​​മൂ​​​ഹ​​​വും അ​​​യ്യ​​​പ്പ​​​നും കോ​​​ശി​​​യും ഫെ​​​യിം നാ​​​ച്ചി​​​യ​​​മ്മ, സാ​​​മി​​​നാ​​​ഥ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ട്ട​​​പ്പാ​​​ടി ഇ​​​രു​​​ള​​​ര്‍ സ​​​മൂ​​​ഹം എ​​​ന്നി​​​വ​​​രു​​​ടെ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് എ​​​ര്‍​ത്ത്‌​​​ലോ​​​റി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക. ഓ​​​രോ സ​​​മൂ​​​ഹ​​​ത്തി​​​ല്‍ നി​​​ന്നും 15പേ​​​ര്‍ എ​​​ന്ന ക​​​ണ​​​ക്കി​​​ല്‍ എ​​​ത്തു​​​ന്ന സം​​​ഘം നാ​​​ടോ​​​ടി സം​​​ഗീ​​​ത പാ​​​ര​​​മ്പ​​​ര്യം അ​​​തി​​​ന്‍റെ പ്രാ​​​കൃ​​​ത സ​​​ത്ത​​​യി​​​ല്‍ ത​​​ന്നെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് ആ​​​ര്‍​പ്പോ സെ​​​ക്ര​​​ട്ട​​​റി ശ്രു​​​തി​​​ന്‍​ലാ​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. 28ന് ​​​ശി​​​ല്പ​​​ശാ​​​ല​​​യും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.