ഇരുട്ടടി എണ്ണക്കമ്പനികളുടേത്
ഇരുട്ടടി എണ്ണക്കമ്പനികളുടേത്
Tuesday, May 24, 2022 4:52 AM IST
കൊ​ച്ചി: പെ​ട്രോ​ൾ നി​കു​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​രു​ത്തി​യ കു​റ​വ് പൂ​ർ​ണ​മാ​യും വി​ല​യി​ൽ പ്ര​തി​ഫ​ലി​ക്കാ​ത്ത് എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വി​ല കൂ​ട്ടി​യ​തു​മൂ​ല​മെ​ന്ന് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ന​ൽ​കാ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ത​യാ​റാ​യി​ട്ടു​മി​ല്ല. കേ​ര​ള​ത്തി​ല്‍ പെ​ട്രോ​ള്‍ വി​ല 10.41 രൂ​പ കു​റ​യേ​ണ്ട​താ​ണെ​ങ്കി​ലും 9.48 രൂ​പ മാ​ത്ര​മാ​ണു കു​റ​ഞ്ഞ​ത്. ഇ​തു​വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കു ല​ഭി​ക്കേ​ണ്ട 93 പൈ​സ​യു​ടെ കു​റ​വ് ന​ഷ്ട​മാ​യി.


നി​കു​തി കു​റ​ച്ച​തു​മൂ​ല​മു​ണ്ടാ​യ വി​ല​ക്കു​റ​വു ന​ട​പ്പി​ല്‍ വ​ന്ന അ​ന്നു​ത​ന്നെ പെ​ട്രോ​ളി​യം ക​മ്പ​നി​ക​ള്‍ പെ​ട്രോ​ളി​നു 79 പൈ​സ​യും ഡീ​സ​ലി​നു ര​ണ്ടു​പൈ​സ​യും വ​ര്‍ധി​പ്പി​ച്ച​താ​യാ​ണ് സൂ​ച​ന. കു​റ​ച്ച നി​കു​തി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന വി​ല​ക്കു​റ​വ് ക​മ്പ​നി​ക​ൾ​വി​ല വ​ര്‍ധി​പ്പി​ച്ച​തി​ലൂ​ടെ ല​ഭി​ക്കാ​തെ പോ​യെ​ന്ന് ഡീ​ല​ര്‍മാ​രും സ​മ്മ​തി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.