കെ.എം. മാണിയുടെ പ്രതിമ സ്ഥാപിക്കാൻ തലസ്ഥാനത്ത് സ്ഥലം അനുവദിക്കണമെന്ന്
Tuesday, May 24, 2022 4:01 AM IST
തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി കെ.എം. മാണിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് തലസ്ഥാനത്ത് ഉചിതമായ സ്ഥലം അനുവദിക്കണമെന്ന് കെ.എം. മാണി സ്റ്റഡി സെന്റർ. കെ.എം. മാണിയുടെ സംഭാവനകളെക്കുറിച്ച് പഠിക്കുന്നതിനും ഗവേഷണങ്ങൾ സംഘടിപ്പിക്കുന്നതിനുമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് കെ.എം. മാണി സ്റ്റഡി സെന്റർ.
കെ.എം. മാണി ജീവിതത്തിലെ ഏറിയപങ്കും ചെലവഴിച്ചത് തലസ്ഥാനത്താണ്. അതിനാൽ അദ്ദേഹത്തിന് ഉചിതമായ സ്മാരകം ഇവിടെ നിർമിക്കാൻ മതിയായ സ്ഥലം സർക്കാർ അനുവദിക്കണമെന്നും സ്റ്റഡി സെന്റർ ചെയർമാൻ സി.ആർ. സുനു അഭ്യർഥിച്ചു.