‘നി​കു​തി ഇ​ള​വു​ക​ള്‍ ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്കു കൈ​മാ​റു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണം’
Monday, May 23, 2022 1:01 AM IST
കൊ​​​ച്ചി: പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍, സ്റ്റീ​​​ല്‍, സി​​​മ​​ന്‍റ് എ​​ന്നി​​വ​​യു​​ടെ വി​​​ല​ കു​​​റ​​​യ്ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഫ​​​ലം കാ​​​ണ​​​ണ​​​മെ​​​ങ്കി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട നി​​​കു​​​തി ഇ​​​ള​​​വു​​​ക​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് കൈ​​​മാ​​​റു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​-​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ ക​​​ര്‍​ശ​​​ന ഇ​​​ട​​​പെ​​​ട​​​ല്‍ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ഗ​​​വ​​ൺ​​മെ​​ന്‍റ് കോ​​​ണ്‍​ട്രാ​​​ക്ടേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍. പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും നേ​​​രി​​​ട്ടു വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍​ക്ക് മാ​​​ത്ര​​​മേ വി​​​ല​​​ക്കു​​​റ​​​വ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടൂ.

പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല കു​​​റ​​​ഞ്ഞ​​​തി​​ന്‍റെ പേ​​​രി​​​ല്‍ വി​​പ​​ണി​​യി​​ൽ ഒ​​​രു സാ​​​ധ​​​ന​​​ത്തി​​​ന്‍റെ​​​യും വി​​​ല കു​​​റ​​​യി​​​ല്ല. യാ​​​ത്രാ​ നി​​​ര​​​ക്കും കൂ​​​ലി നി​​​ര​​​ക്കും കു​​​റ​​​യി​​​ല്ല. അ​​​തി​​​നാ​​​ല്‍ കേ​​​ന്ദ്ര​-​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ വി​​​പ​​​ണി​​​യി​​​ല്‍ ഇ​​​ട​​​പെ​​​ട്ട് വി​​​ല​​​ക​​​ള്‍ കു​​​റ​​​പ്പി​​​ക്കാ​​​ന്‍ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ പു​​​തി​​​യ നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​രോ മാ​​​സ​​​ത്തെ​​​യും ശ​​​രാ​​​ശ​​​രി വി​​​ല​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ക​​​രാ​​​ര്‍ തു​​​ക​​​യ്ക്കു മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന വി​​​ല​​​വ്യ​​​തി​​​യാ​​​ന വ്യ​​​വ​​​സ്ഥ എ​​​ല്ലാ ക​​​രാ​​​റു​​​ക​​​ളി​​​ലും ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​തെ സ​​​ര്‍​ക്കാ​​​ര്‍ പ്ര​​വൃ​​ത്തി​​ക​​ൾ മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കി​​​ല്ലെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ര്‍​ഗീ​​​സ് ക​​​ണ്ണ​​​മ്പ​​​ള്ളി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.