പാഠപുസ്തക നിര്‍മാണത്തില്‍ സുതാര്യത ഉറപ്പാക്കണം: ബെന്നി ബഹനാന് എംപി
Monday, May 23, 2022 12:58 AM IST
കൊച്ചി: പുതിയ പാഠ്യപരിഷ്കരണം നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പാക്കുകയും വേണ്ടത്ര ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുകയും ചെയ്യണമെന്ന് ബെന്നി ബഹനാന് എംപി. കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി സംഘടിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി. പ്രദീപ് അധ്യക്ഷത വഹിച്ചു.
പി.കെ. അരവിന്ദന്, കെ.എല്‍. ഷാജു, ഷാഹിദ റഹ്മാന്, കെ. രമേശന്, എന്‍. ശ്യാംകുമാര്‍, എന്‍. ജയപ്രകാശ്, ബി. സുനില്‍കുമാര്‍, പി.വി. ഷാജി മോന്, ടി.യു. സാദത്ത്, വി. മണികണ്ഠന്, ജ്യോതി, ജി.കെ. ഗിരിജ, രഞ്ജിത്ത് മാത്യു എന്നിവര്‍ പ്രസംഗിച്ചു.