അ​ന്താ​രാ​ഷ്‌ട്ര ജൈ​വ വൈ​വി​ധ്യ സ​മ്മേ​ള​ന​ത്തി​ൽ മ​റ​യൂ​ർ, അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽനി​ന്ന് പ്രതിനിധികൾ
Sunday, May 22, 2022 2:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്താ​​​രാ​​​ഷ്ട്ര ജൈ​​​വവൈ​​​വി​​​ധ്യദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്ര വ​​​നം പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​വും ദേ​​​ശീ​​​യ ജൈ​​​വ​​​വൈ​​​വി​​​ധ്യ അ​​​തോ​​​റി​​​റ്റി​​​യും സം​​​യു​​​ക്ത​​​മാ​​​യി ചെ​​​ന്നൈ​​​യി​​​ൽ ഇ​​​ന്നു സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ര​​​ണ്ടു പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ നി​​​ന്ന് നാ​​​ലു​​​പേ​​​ർ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി പ​​​ങ്കെ​​​ടു​​​ക്കും.

യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ് ഡ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ (യു​​​എ​​​ൻ​​​ഡി​​​പി) ഹൈ​​​റേ​​​ഞ്ച് മൗ​​​ണ്ട​​​ൻ ലാ​​​ൻ​​​ഡ്‌​​​സ്‌​​​കേ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ (ഐ​​​എ​​​ച്ച്ആ​​​ർ​​​എം​​​എ​​​ൽ) ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ന​​​വ​​​കേ​​​ര​​​ളം ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ഹ​​​രി​​​ത​​​കേ​​​ര​​​ളം മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ടു​​​ക്കി​​​യി​​​ലെ മ​​​റ​​​യൂ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്, തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ അ​​​തി​​​ര​​​പ്പി​​​ള്ളി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ വി​​​വി​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി അ​​​നു​​​ഭ​​​വം പ​​​ങ്കി​​​ടാ​​​നും പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ ഐ​​​എ​​​ച്ച്ആ​​​ർ​​​എം​​​എ​​​ൽ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​വാ​​​നു​​​മാ​​​ണ് അ​​​വ​​​സ​​​രം.


ബ​​​യോ​​​ഡൈ​​​വേ​​​ഴ്‌​​​സി​​​റ്റി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ക​​​മ്മ​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ അ​​​തി​​​ര​​​പ്പി​​​ള്ളി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​റി​​​ജേ​​​ഷ് , സി​​​ഡി​​​എ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ൺ ന​​​ടാ​​​ഷ വി​​​ജ​​​യ​​​ൻ, മ​​​റ​​​യൂ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ഷാ ഹെ​​​ൻ​​​ട്രി ജോ​​​സ​​​ഫ്, സി​​​ഡി​​​എ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ൺ സി​​​നി പു​​​ന്നൂ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

അ​​​തി​​​ര​​​പ്പി​​​ള്ളി​​​യി​​​ലെ ജൈ​​​വ​​​വൈ​​​വി​​​ധ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്രാ​​​ദേ​​​ശി​​​ക ക​​​ർ​​​മ​​​പ​​​ദ്ധ​​​തി, ഹ​​​രി​​​ത ഇ​​​ട​​​നാ​​​ഴി, മ​​​റ​​​യൂ​​​രി​​​ലെ ക​​​രി​​​മ്പ് കൃ​​​ഷി​​​യി​​​ൽ ഉ​​​ത്പാ​​​ദ​​​ന ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​പ്പാ​​​ക്കി​​​യ സം​​​രം​​​ഭം, പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ജൈ​​​വ​​​കൃ​​​ഷി, മാ​​​ലി​​​ന്യ ശേ​​​ഖ​​​ോണ​​​ത്തി​​​നും വേ​​​ർ​​​തി​​​രി​​​ക്ക​​​ലി​​​നും കു​​​ടും​​​ബ​​​ശ്രീ, ഹ​​​രി​​​ത​​​ക​​​ർ​​​മ​​​സേ​​​ന അം​​​ഗ​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​നു​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന വി​​​കേ​​​ന്ദ്രീ​​​കൃ​​​ത മാ​​​ലി​​​ന്യ​​​സം​​​സ്‌​​​ക​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.