ട്രാ​ൻ​സ്ഫോ​മ​റി​ൽനി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് കെഎസ്​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
ട്രാ​ൻ​സ്ഫോ​മ​റി​ൽനി​ന്ന്  വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്  കെഎസ്​സ്ഇ​ബി  ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Sunday, May 22, 2022 2:27 AM IST
മൂ​​ല​​മ​​റ്റം: ഇ​​ല​​പ്പ​​ള്ളി​​യി​​ൽ ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റി​​ൽ അ​​റ്റ​​കു​​റ്റ​​പ​​ണി ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ് ലൈ​​ൻ​​മാ​​ൻ മ​​രി​​ച്ചു.​​മൂ​​ല​​മ​​റ്റം പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ മ​​നു പി.​​ടി (41) ആ​​ണ് മ​​രി​​ച്ച​​ത്.​​ഇ​​ന്ന​​ലെ വൈ​​കി​​ട്ട് 6 മ​​ണി​​യോ​​ടെ​​യാ​​ണ് അ​​പ​​ക​​ടം. ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റി​​ലെ അ​​റ്റ​​കു​​റ്റ​​പ​​ണി​​ക​​ൾ തീ​​ർ​​ത്ത​​തി​​നു ശേ​​ഷം ചാ​​ർ​​ജ് ചെ​​യ്യു​​ന്ന​​തി​​നി​​ടെ​​യാ​​ണ് വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ​​ത്.


വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ മ​​നു​​വി​​നെ ഉ​​ട​​ൻ മൂ​​ല​​മ​​റ്റ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൂ​​ല​​മ​​റ്റ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന മൃ​​ത​​ദേ​​ഹം ഇ​​ന്ന് ​പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ട് ന​​ൽ​​കും. ഭാ​​ര്യ: ദീ​​പ. മ​​ക്ക​​ൾ: അ​​ദ്വൈ​​ത്, അ​​ക്ഷി​​ത, ഋ​​തി​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.