ഹ​ജ്ജ് ക്യാ​ന്പ്: ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കും
Sunday, May 22, 2022 2:27 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന നെ​​​ടു​​​മ്പാ​​​ശേ​​​രി ഹ​​​ജ്ജ് ക്യാ​​​ന്പ് ഇ​​​ത്ത​​​വ​​​ണ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കും. മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​മു​​​ഖ​​​രെ​​​ത്തി വി​​​പു​​​ല​​​മാ​​​യ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങു​​​ക​​​ളോ​​​ടെ​​​യാ​​​ണു ക്യാ​​​ന്പ് ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​ത്ത​​​വ​​​ണ തൃ​​​ക്കാ​​​ക്ക​​​ര നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ജൂ​​​ൺ അ​​​ഞ്ച് വ​​​രെ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ പെ​​​രു​​​മാ​​​റ്റ ച​​​ട്ടം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​ണു ഹ​​​ജ്ജ് ക്യാ​​​ന്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു വി​​​ല​​​ങ്ങു​​​ത​​​ടി​​​യാ​​​യ​​​ത്.


ജൂ​​​ൺ മൂ​​​ന്നി​​​നാ​​​ണു ക്യാ​​​ന്പ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. നാ​​​ലി​​​നാ​​​ണ് ആ​​​ദ്യ വി​​​മാ​​​നം പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. ആ​​​ദ്യ വി​​​മാ​​​നം യാ​​​ത്ര​​​യാ​​​കു​​​മ്പോ​​​ൾ നെ​​​ടു​​​മ്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ റ​​​ൺ​​വേ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഫ്ലാ​​​ഗ് ഓ​​​ഫ് ച​​​ട​​​ങ്ങി​​​ലും സ​​​ർ​​​ക്കാ​​​രി​​​ലെ മ​​​ന്ത്രി​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ന്ന​​​ത​​​ർ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​വി​​​ല്ല. എ​​​ന്നാ​​​ൽ, ജൂ​​​ൺ അ​​​ഞ്ചി​​​നു ശേ​​​ഷം മ​​​ന്ത്രി​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ക്യാ​​​ന്പ് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.