കെ​എ​സ്ആ​ർ​ടി​സി ശ​ന്പ​ള വി​ത​ര​ണം നാ​ളെ പൂ​ർ​ത്തി​യാ​കും
കെ​എ​സ്ആ​ർ​ടി​സി ശ​ന്പ​ള വി​ത​ര​ണം  നാ​ളെ പൂ​ർ​ത്തി​യാ​കും
Sunday, May 22, 2022 2:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള വി​​​ത​​​ര​​​ണം നാ​​​ളെ പൂ​​​ർ​​​ത്തി​​​യാ​​​വും. വെ​​​ള്ളി​​​യാ​​​ഴ്ച ഡ്രൈ​​​വ​​​ർ, ക​​​ണ്ട​​​ക്ട​​​ർ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഇ​​​ന്ന​​​ലെ മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ശ​​​ന്പ​​​ളം ന​​​ൽ​​​കി.

സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും മ​​​റ്റു ജീ​​​വ​​​നക്കാ​​​ർ​​​ക്കും നാ​​​ളെ മാ​​​ത്ര​​​മേ ശ​​​ന്പ​​​ളം ല​​​ഭി​​​ക്കൂ. ഇ​​​ന്ന് ബാ​​​ങ്ക് അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ലാ​​​ണ് ഇത്. 50 കോ​​​ടി രൂ​​​പ ഓ​​​വ​​​ർ ഡ്രാ​​​ഫ്റ്റ് എ​​​ടു​​​ത്ത തു​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ശ​​​ന്പ​​​ള വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​തു കൂ​​​ടാ​​​തെ ധ​​​ന​​​വ​​​കു​​​പ്പ് 20 കോ​​​ടി രൂ​​​പ കൂ​​​ടി അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.


പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി ഈ ​​​മാ​​​സം ആ​​​ദ്യം ധ​​​ന​​​വ​​​കു​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ച 30 കോ​​​ടി​​​ക്കു പു​​​റ​​​മെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 20 കോ​​​ടി രൂ​​​പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.