ചെ​മ്മീ​ൻ ക​റി ക​ഴി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു; ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ​ന്നു സം​ശ​യം
ചെ​മ്മീ​ൻ ക​റി ക​ഴി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന  വീ​ട്ട​മ്മ മ​രി​ച്ചു; ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ​ന്നു സം​ശ​യം
Saturday, May 21, 2022 1:40 AM IST
നാ​​​ദാ​​​പു​​​രം: ക​​​ല്ലാ​​​ച്ചി ചി​​​യ്യൂ​​​രി​​​ൽ ചെ​​​മ്മീ​​​ൻ ക​​​റി ക​​​ഴി​​​ച്ച് വ​​​യ​​​റി​​​ള​​​ക്കം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ളെ തു​​​ട​​​ർ​​​ന്നു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന വീ​​​ട്ട​​​മ്മ മ​​​രി​​​ച്ചു. ചി​​​യ്യൂ​​​രി​​​ലെ ക​​​രി​​​മ്പാ​​​ലം ക​​​ണ്ടി മൊ​​​യ്തു​​​വി​​​ന്‍റെ ഭാ​​​ര്യ സു​​​ലൈ​​​ഹ (46) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണു മ​​​ര​​​ണം.

ക​​​ല്ലാ​​​ച്ചി മ​​​ത്സ്യ മാ​​​ർ​​​ക്ക​​​റ്റി​​​ൽ​​നി​​​ന്നു വാ​​​ങ്ങി​​​യ ചെ​​​മ്മീ​​​ൻ ക​​​ഴി​​​ഞ്ഞ ​ചൊ​​​വ്വാ​​​ഴ്ച്ച ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് വീ​​​ട്ടു​​​കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ക​​​റി​​​വ​​​ച്ചു ക​​​ഴി​​​ച്ച​​​ത്. രാ​​​ത്രി​​​യോ​​​ടെ അ​​​സ്വ​​​സ്ഥ​​​ത അ​​​നു​​​ഭ​​​വ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.


തു​​ട​​ർ​​ന്ന് ക​​ല്ലാ​​ച്ചി​​യി​​ലെ സ്വ​​കാ​​ര‍്യ ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് വ്യാ​​​ഴാ​​​ഴ്ച്ച രാ​​​ത്രി​​​യി​​​ൽ കോ​​​ഴിക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​ലും എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​ലൈ​​​ഹ ക​​​ടു​​​ത്ത പ്ര​​​മേ​​​ഹ രോ​​​ഗി​​യാ​​​ണെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷ​​​മേ മ​​​ര​​​ണ​​​കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​കു എ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.