സംസ്ഥാനത്ത് തോരാമഴ
സംസ്ഥാനത്ത് തോരാമഴ
Friday, May 20, 2022 2:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ​​​യും മ​​​ഴ അ​​​തി​​​ശ​​​ക്ത​​​മാ​​​യി പെ​​​യ്തി​​​റ​​​ങ്ങി. രാ​​​ത്രി വൈ​​​കി​​​യും മ​​​ഴ തു​​​ട​​​രു​​​ക​​​യാ​​​ണ്. ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​ർ​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് 12 ദു​​​രി​​​താ​​​ശ്വാ​​​സ​​​ക്യാ​​​ന്പു​​​ക​​​ൾ തു​​​റ​​​ന്നു. 99 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ 330 പേ​​​രെ ഇ​​​വി​​​ടേ​​​യ്ക്ക് മാ​​​റ്റി. കോ​​​ഴി​​​ക്കോ​​​ട് കൊ​​​യി​​​ലാ​​​ണ്ടി പെ​​​രും​​​കു​​​നി​​​യി​​​ൽ പാ​​​ലോ​​​ളി വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് മു​​​സ​​​മി​​​ൻ എ​​​ന്ന ഒ​​​ൻ​​​പ​​​തു വ​​​യ​​​സു​​​കാ​​​ര​​​ൻ പെ​​​രും​​​കു​​​നി തോ​​​ട്ടി​​​ൽ വീ​​​ണ് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​പെ​​​യ്തു. ക​​​ന​​​ത്ത​​​മ​​​ഴ​​​യി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി എ​​​ട്ടു വീ​​​ടു​​​ക​​​ൾ​​​ക്ക് ഭാ​​​ഗി​​​ക നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പെ​​​യ്തി​​​റ​​​ങ്ങി​​​യ മ​​​ഴ​​​യി​​​ൽ മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​ത്.

ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യി​​​ൽ ത​​​ല​​​സ്ഥാ​​​ന ജി​​​ല്ല​​​യി​​​ൽ താ​​​ഴ്ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വെ​​​ള്ളം​​​ക​​​യ​​​റി. വ​​​ർ​​​ക്ക​​​ല, വെ​​​ട്ടൂ​​​ർ, ഒ​​​ന്നാം​​​പാ​​​ലം തീ​​​ര​​​ദേ​​​ശ റോ​​​ഡ് ഇ​​​ടി​​​ഞ്ഞു. ജ​​​ല​​​നി​​​ര​​​പ്പ് ക്ര​​​മാ​​​തീ​​​ത​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ തു​​​ച​​​ർ​​​ന്ന് അ​​​രു​​​വി​​​ക്ക​​​ര ഡാ​​​മി​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ ഷ​​​ട്ട​​​ർ 20 സെ​​​ന്‍റിമീ​​​റ്റ​​​റും മൂ​​​ന്നാ​​​മ​​​ത്തെ​​​യും നാ​​​ലാ​​​മ​​​ത്തെ​​​യും ഷ​​​ട്ട​​​റു​​​ക​​​ൾ 30 സെ​​​ൻ​​​റീ​​​മീ​​​റ്റ​​​റും ഉ​​​യ​​​ർ​​​ത്തി. സ​​​മീ​​​പ​​​വാ​​​സി​​​ക​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ജി​​​ല്ല ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.


മ​​​ഴ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ റ​​​വ​​​ന്യൂ മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ക​​​ണ്‍​ട്രോ​​​ൾ റൂം ​​​തു​​​റ​​​ന്നു. അ​​​ടി​​​യ​​​ന്ത​​​ര ഘ​​​ട്ട​​​ത്തി​​​ൽ 8078548538 എ​​​ന്ന ന​​​ന്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.

രാത്രി വൈകി ഓ​റ​ഞ്ച് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു; ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് മാ​ത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​ർ​​​ന്നു വ​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു ശ​​​മ​​​ന​​​മാ​​​യ​​​തോ​​​ടെ മൂ​​​ന്നു ജി​​​ല്ല​​​ക​​​ളി​​​ലെ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് രാ​​​ത്രി​​​യോ​​​ടെ കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥ വ​​​കു​​​പ്പു പി​​​ൻ​​​വ​​​ലി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലെ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടാ​​​ണു പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. ഇ​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ പ്ര​​​വ​​​ചി​​​ക്കു​​​ന്ന യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് തു​​​ട​​​രും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് തു​​​ട​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.