നാ​ലു ദി​വ​സംകൂ​ടി മ​ഴ
നാ​ലു ദി​വ​സംകൂ​ടി മ​ഴ
Thursday, May 19, 2022 2:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലു ദി​​​വ​​​സം കൂ​​​ടി വ്യാ​​​പ​​​കമ​​​ഴ തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം. ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 11 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണ് സാ​​​ധ്യ​​​ത. കേ​​​ര​​​ള​​​ത്തി​​​നു മു​​​ക​​​ളി​​​ലും സ​​​മീ​​​പ​​​ത്തു​​​മാ​​​യി ശ​​​ക്ത​​​മാ​​​യ ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തും കേ​​​ര​​​ളം മു​​​ത​​​ൽ വി​​​ദ​​​ർ​​​ഭ വ​​​രെ ന്യൂ​​​ന​​​മ​​​ർ​​​ദ​​​പ്പാ​​​ത്തി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തു​​​മാ​​​ണ് നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​ത്.

ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന മ​​​ഴ​​​യു​​​ടെ ശ​​​ക്തി ഇ​​​ന്ന​​​ലെ​​​യോ​​​ടെ കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും മ​​​ഴ​​​ ശ​​​മ​​​ിക്ക​​​ണ​​​മെ​​​ങ്കി​​​ൽ നാ​​​ലു ദി​​​വ​​​സംകൂ​​​ടി ക​​​ഴി​​​യ​​​ണ​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.
ഇ​​​ന്ന് ര​​​ണ്ടു ജി​​​ല്ല​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ള്ള​​​ത്. ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെമു​​​ത​​​ൽ ഞാ​​​യ​​​റാ​​​ഴ്ച വ​​​രെ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ൽ ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.