പുതിയ രോഗികളിൽ പകുതിയോളം വാക്സിനെടുത്തവർ
പുതിയ രോഗികളിൽ  പകുതിയോളം  വാക്സിനെടുത്തവർ
Saturday, January 29, 2022 1:16 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ല​ത്തെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം പു​തി​യ രോ​ഗി​ക​ളി​ൽ പ​കു​തി​യോ​ളം പേ​ർ വാ​ക്സി​നെ​ടു​ത്ത​വ​ർ. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 54,537 പു​തി​യ രോ​ഗി​ക​ളി​ൽ 47,645 പേ​ർ വാ​ക്സി​നേ​ഷ​ന് അ​ർ​ഹ​രാ​യി​രു​ന്നു. ഇ​വ​രി​ൽ 2484 പേ​ർ ഒ​രു ഡോ​സ് വാ​ക്സി​നും 33,239 പേ​ർ ര​ണ്ടു ഡോ​സ് വാ​ക്സി​നും എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ 11922 പേ​ർ​ക്കു വാ​ക്സി​ൻ ല​ഭി​ച്ചി​ട്ടി​ല്ല.

വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ന്പോ​ൾ ഗു​രു​ത​ര അ​സു​ഖ​ങ്ങ​ൾ ബാ​ധി​ക്കു​ന്നി​ല്ല. ഇ​തി​നു പു​റ​മേ ആ​ശു​പ​ത്രി​വാ​സം, മ​ര​ണ സാ​ധ്യ​ത എ​ന്നി​വ ഗ​ണ്യ​മാ​യി കു​റ​യു​ന്നുണ്ട്.


ഈ ​മാ​സം 21 മു​ത​ൽ 27 വ​രെ 270156 പേ​ർ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 0.8 ശ​ത​മാ​നം പേ​ർ​ക്ക് ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും 0.4 ശ​ത​മാ​നം പേ​ർ​ക്ക് ഐ​സി​യു​വും ആ​വ​ശ്യ​മാ​യി വ​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പു​തി​യ കേ​സു​ക​ളി​ൽ ഏ​ക​ദേ​ശം 131523 വ​ർ​ധ​ന​യു​ണ്ടാ​യി. മു​ൻ ആ​ഴ്ച​യേ​ക്കാ​ൾ 71 ശ​ത​മാ​നം രോ​ഗ​വ​ർ​ധ​ന​യു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.