10, 12 ക്ലാ​സ് വിദ്യാർഥികൾ സ്കൂ​ളി​ൽ ഹാ​ജ​രാ​ക​ണം
10, 12 ക്ലാ​സ് വിദ്യാർഥികൾ സ്കൂ​ളി​ൽ ഹാ​ജ​രാ​ക​ണം
Friday, January 28, 2022 1:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നുമു​​​ത​​​ൽ ഒ​​​ന്പ​​​തുവ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സ് സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി. ഒ​​​ന്നു മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു വി​​​ക്ടേ​​​ഴ്സ് ചാ​​​ന​​​ൽ വ​​​ഴി ഡി​​​ജി​​​റ്റ​​​ൽ ക്ലാ​​​സ് ഉ​​​ണ്ടാ​​​കും. എ​​​ട്ടു മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ജി​​​സ്യൂ​​​ട്ട് പ്ലാ​​​റ്റ്ഫോം വ​​​ഴി ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. അ​​​ധ്യാ​​​പ​​​ക​​​രും അ​​​ന​​​ധ്യാ​​​പ​​​ക​​​രും സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​ല്ലാ ദി​​​വ​​​സ​​​വും ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. 10, 12 ക്ലാ​​​സു​​​ക​​​ളി​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ൾ സ്കൂ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. സ്കൂ​​​ളി​​​ൽ വ​​​രാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​ൻ ക്ലാ​​​സ് ന​​​ൽ​​​കും.


10, 11, 12 ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ൾ പ​​​രീ​​​ക്ഷ​​​യ്ക്കുമു​​​ൻ​​​പ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പൂ​​​ർ​​​ത്തി​​​യാ​​​കും​​​വി​​​ധം ക്ര​​​മീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക്ക​​​ണം. പ്രാ​​​ക്‌ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ മാ​​​റ്റു​​​ന്ന സാ​​​ഹ​​​ച​​​ര്യംകൂ​​​ടി അ​​​തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്ക​​​ണ​മെ​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.