ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: അ​ഡീ​ഷ​ണ​ല്‍ സാ​ക്ഷി​ക​ളു​ടെ വി​സ്താ​ര​ത്തി​ന് 10 ദി​വ​സംകൂ​ടി
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: അ​ഡീ​ഷ​ണ​ല്‍ സാ​ക്ഷി​ക​ളു​ടെ വി​സ്താ​ര​ത്തി​ന് 10 ദി​വ​സംകൂ​ടി
Wednesday, January 26, 2022 2:28 AM IST
കൊ​​​ച്ചി: യു​​​വ​​​ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച് അ​​​ശ്ലീ​​​ല ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​ത്തി​​​യ കേ​​​സി​​​ലെ അ​​​ഡീ​​​ഷ​​​ണ​​​ല്‍ സാ​​​ക്ഷി​​​ക​​​ളു​​​ടെ വി​​​സ്താ​​​ര​​​ത്തി​​​നു ഹൈ​​​ക്കോ​​​ട​​​തി പ​​​ത്തു​ ദി​​​വ​​​സം​​കൂ​​​ടി സ​​​മ​​​യം നീ​​​ട്ടി ന​​​ല്‍​കി. നാ​​​ളെ​ മു​​​ത​​​ല്‍ പ​​​ത്തു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​ഞ്ച് ​അ​​​ഡീ​​​ഷ​​​ണ​​​ല്‍ സാ​​​ക്ഷി​​​ക​​​ളു​​​ടെ വി​​​സ്താ​​​രം പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ടി.​​​എ. ഷാ​​​ജി ഇ​​ക്കാ​​ര്യം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് നി​​​ര്‍​ദേ​​​ശി​​​ച്ചു.

കേ​​​സി​​​ല്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ സ​​​ത്യ​​​മൂ​​​ര്‍​ത്തി, നി​​​ലീ​​​ഷ, ക​​​ണ്ണ​​​ദാ​​​സ​​​ന്‍, ഡി. ​​​സു​​​രേ​​​ഷ്, ഉ​​​ഷ എ​​​ന്നി​​​വ​​​രെ അ​​​ഡീ​​​ഷ​​​ണ​​​ല്‍ സാ​​​ക്ഷി​​​ക​​​ളാ​​​യി വി​​​സ്ത​​​രി​​​ക്കാ​​ൻ ജ​​​നു​​​വ​​​രി 17ന് ​​​ഹൈ​​ക്കോ​​ട​​തി അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​തി​​ൽ മൂ​​​ന്നു​​​പേ​​​രെ ഇ​​​തി​​​ന​​​കം വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വി​​​സ്ത​​​രി​​​ച്ചു. ശേ​​​ഷി​​​ക്കു​​​ന്ന ര​​​ണ്ടു​​​പേ​​​ര്‍ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്താ​​​ണെ​​​ന്നും ഇ​​​വ​​​ര്‍​ക്കു സ​​​മ​​​ന്‍​സ് ന​​​ല്‍​കി കോ​​​ട​​​തി​​​യി​​​ല്‍ എ​​​ത്തി​​​ക്കാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.