ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം തേ​യി​ലത്തോട്ട​ത്തി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം
ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം   തേ​യി​ലത്തോട്ട​ത്തി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം
Wednesday, January 26, 2022 12:52 AM IST
മൂ​ന്നാ​ർ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം തേ​യി​ല​ത്തോട്ട​ത്തി​ൽ ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​യാ​ൾ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ര​ണ്ടു പേ​രെ കാ​ണാ​താ​യി. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഇ​വ​ർ ഒ​ളി​വി​ൽ പോ​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

ക​ണ്ണ​ൻ ദേ​വ​ൻ ക​ന്പ​നി മൂ​ന്നാ​ർ ഗു​ണ്ടു​മ​ല എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​ര​നും ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യു​മാ​യ ഷാ​രോ​ണ്‍​ സോ​യി(28) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ ക​ണ്ട​ത്. യു​വാ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഷാ​ഡ​ർ​ലാ​ങ്ക് (31) വി​ബോ​യ് ചാ​ബി​യ (29) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി കൊ​ല്ല​പ്പെ​ട്ട ഷാ​രോ​ണും കാ​ണാ​താ​യ ര​ണ്ടു​പേ​രും 23ന് ​രാ​ത്രി മ​ദ്യ​പി​ച്ച് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു.


നാ​ട്ടു​കാ​ർ ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. പി​ന്നീ​ട് മൂ​ന്നു പേ​രെ​യും കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. എ​സ്റ്റേ​റ്റി​ൽ കു​ടു​ബ​മാ​യാ​ണ് ഷാരോൺ താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ൽ പോ​യി​രു​ന്നു. ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ക​ന്പ​നി അ​ധി​കൃ​ത​ർ മൂ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തുടർന്ന് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മൃതദേഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.