ബാ​സ്ക​റ്റ് ബോ​ൾ മുൻ നാഷ്ണൽ റ​ഫ​റി​ ഫാ. ​മാ​ത്യു ചെ​ത്തി​ക്ക​ളം സി​എം​ഐ അ​ന്ത​രി​ച്ചു
ബാ​സ്ക​റ്റ് ബോ​ൾ മുൻ നാഷ്ണൽ റ​ഫ​റി​ ഫാ. ​മാ​ത്യു ചെ​ത്തി​ക്ക​ളം സി​എം​ഐ  അ​ന്ത​രി​ച്ചു
Wednesday, January 26, 2022 12:52 AM IST
എ​ട​ത്വ: ബാ​സ്ക​റ്റ് ബോ​ൾ താ​ര​വും പ​രി​ശീ​ല​ക​നും നാഷ്ണൽ റ​ഫ​റി​യും അ​ധ്യാ​പ​ക​നും അ​ന്പ​ല​പ്പു​ഴ ക​രു​മാ​ടി സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി വി​കാ​രി​യു​മാ​യി​രു​ന്ന ഫാ. ​മാ​ത്യു ചെ​ത്തി​ക്ക​ളം സി​എം​ഐ (സി​ബി​ച്ച​ൻ-57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ച​ന്പ​ക്കു​ളം ഗാ​ഗു​ൽ​ത്താ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ. പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ചെ​ത്തി​ക്ക​ള​ത്തി​ൽ പ​രേ​ത​രാ​യ മ​ത്താ​യി മാ​ത്യു​- ത്രേ​സ്യാ​മ്മ ദന്പതികളുടെ മ​ക​നാ​ണ്.

ച​ന്പ​ക്കു​ളം എ​സ്എ​ച്ച്, പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്, തി​രു​വ​ന​ന്ത​പു​രം ക്രൈ​സ്റ്റ് സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യും ച​ന്പ​ക്കു​ളം പോ​രു​ക്ക​ര ബി​എ​ഡ് കോ​ള​ജ് മാ​നേ​ജ​രാ​യും കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ്, ച​ന്പ​ക്കു​ളം ഗാ​ഗു​ൽ​ത്താ ആ​ശ്ര​മം, പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്, ച​ങ്ങ​നാ​ശേരി അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ൾ, വി​വി​ധ സ​ണ്‍​ഡേ സ്കൂ​ളു​ക​ളി​ൽ ഡ​യ​റ​ക്ട​ർ എ​ന്നീ​നിലകളിൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഓ​ൾ ഇ​ന്ത്യാ ബാ​സ്ക​റ്റ് ബോ​ൾ റ​ഫ​റി​യും പ​രി​ശീ​ല​ക​നും ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. 12 വ​ർ​ഷം കേ​ര​ളാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ നോ​മി​നി​യാ​യി​ട്ടു​ണ്ട്.


നി​ര​വ​ധി അ​ന്ത​രാ​ഷ്ട്ര താ​ര​ങ്ങ​ളെ രാ​ജ്യ​ത്തി​നു ന​ൽ​കു​വാ​ൻ അ​ച്ച​ന്‍റെ പ​രി​ശി​ല​ന​ഫ​ല​മാ​യി സാ​ധി​ച്ചി​ട്ടു​ണ്ട്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​മ്മ, ബേ​ബി​ച്ച​ൻ, ജോ​യി​ച്ച​ൻ, ത​ങ്ക​ച്ച​ൻ, ഡ​യി​സ​മ്മ, ബി​ന്നി​ച്ച​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.