അവന് കു​റ്റ​ബോ​ധ​മു​ണ്ട്, എ​ല്ലാം തു​റ​ന്നു പ​റ​യും: സു​നി​യു​ടെ അമ്മ ശോ​ഭ​ന
അവന് കു​റ്റ​ബോ​ധ​മു​ണ്ട്, എ​ല്ലാം തു​റ​ന്നു പ​റ​യും: സു​നി​യു​ടെ അമ്മ ശോ​ഭ​ന
Tuesday, January 25, 2022 2:08 AM IST
കൊ​​ച്ചി/​​ആ​​ലു​​വ: ‘ചെ​​യ്തു​പോ​​യ തെ​​റ്റി​​ല്‍ മ​ക​ന് കു​​റ്റ​​ബോ​​ധ​​മു​​ണ്ടെ​ന്നും വൈ​​കാ​​തെ എ​​ല്ലാം കോ​​ട​​തി​​യോ​​ടും സ​​മൂ​​ഹ​​ത്തോ​​ടും തു​​റ​​ന്നു​പ​​റ​​യു​മെ​ന്നും’ ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ലെ ഒ​​ന്നാം പ്ര​​തി പ​​ള്‍​സ​​ര്‍ സു​​നി​​യു​​ടെ അ​​മ്മ ശോ​​ഭ​​ന. ‘ദി​​ലീ​​പ് ഒ​​രു കൊ​​മ്പ​​നാ​​ന​​യാ​​ണ്. കൂ​​ടെ​​യു​​ള്ള​​ത് കു​​റ​​ച്ച് അ​​ണ്ണാ​​ന്‍കു​​ഞ്ഞു​​ങ്ങ​​ളും. കൊ​​മ്പ​​നാ​​ന​​യെ എ​ന്തെ​ങ്കി​ലും ​ചെ​​യ്യാ​​ന്‍ പ​​റ്റു​​മെ​​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും’ ശോ​ഭ​ന പ​റ​ഞ്ഞു. ജ​​യി​​ലി​​ല്‍ സു​​നി​​യെ സ​​ന്ദ​​ര്‍​ശി​​ച്ച​ശേ​​ഷ​​മാ​​യി​​രു​​ന്നു ശോ​​ഭ​​ന​​യു​​ടെ പ്ര​​തി​​ക​​ര​​ണം. ഇ​വ​ർ പി​ന്നീ​ട് ആ​​ലു​​വ മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യി​​ല്‍ ര​​ഹ​​സ്യ മൊ​​ഴി​യും ന​​ല്‍​കി.


ജ​​യി​​ലി​​ല്‍നി​​ന്ന് പ​​ള്‍​സ​​ര്‍ സു​​നി അ​​മ്മ​​യ്ക്കെ​​ഴു​​തി​​യ ക​​ത്ത് പു​​റ​​ത്താ​​യ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് ഇ​​വ​​രു​​ടെ ര​​ഹ​​സ്യമൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ന്വേ​​ഷ​​ണ​​സം​​ഘം കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.