സി​പി​എം സ​മ്മേ​ള​നം തീരുമാനം ഇന്ന്
സി​പി​എം സ​മ്മേ​ള​നം തീരുമാനം ഇന്ന്
Tuesday, January 25, 2022 2:08 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വ്യാ​​​പ​​​നം തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ല്‍ മാ​​​ര്‍​ച്ച് ആ​​​ദ്യ​​​വാ​​​രം കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ത്താ​​​നി​​​രി​​​ക്കു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​വും ഏ​​​പ്രി​​​ല്‍ ആ​​​ദ്യം ക​​​ണ്ണൂ​​​രി​​​ല്‍ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള പാ​​​ര്‍​ട്ടി കോ​​​ണ്‍​ഗ്ര​​​സും നീ​​​ട്ടി​​​വ​​​യ്ക്കാ​​​ന്‍ സാ​​​ധ്യ​​​ത. അ​​​ടു​​​ത്ത ര​​​ണ്ടു മൂ​​​ന്ന് ആ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ വ്യാ​​​പ​​​നം മൂ​​​ര്‍​ധ​​​ന്യാ​​​വ​​​സ്ഥ​​​യി​​​ല്‍ എ​​​ത്തു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​ലി​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​ലാ​​ണ് സ​​​മ്മേ​​​ള​​​നം മാ​​​റ്റു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ച​​​ന ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു ചേ​​​രു​​​ന്ന സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ല്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​മു​​​ണ്ടാ​​​യേ​​​ക്കും.


കോ​​​വി​​​ഡ് വ്യാ​​​പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കേ ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​യ​​​ത് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ള്‍​പ്പെ​​​ടെ വി​​​മ​​​ര്‍​ശ​​​ന​​​ത്തി​​​ന് വ​​​ഴി​​​വ​​​ച്ചി​​​രു​​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്നു കാ​​സ​​ർ​​ഗോ​​ഡ്, തൃ​​ശൂ​​ർ ജി​​ല്ലാ സ​​മ്മേ​​ള​​ന​​ങ്ങ​​ൾ ചു​​രു​​ക്കി​​യി​​രു​​ന്നു. 28ന് ​​തു​​ട​​ങ്ങാ​​നി​​രു​​ന്ന ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ സ​​​മ്മേ​​​ള​​​നം മാ​​റ്റി​​വ​​യ്ക്കു​​ക​​യും ചെ​​യ്തു. സം​​​സ്ഥാ​​​ന​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തൊ​​​ട്ടു​​​മു​​​മ്പാ​​​യി​​ട്ടാ​​യി​​രി​​ക്കും ഇ​​നി ആ​​ല​​പ്പു​​ഴ സ​​മ്മേ​​ള​​നം ന​​​ട​​​ത്തു​​ക. മാ​​​ര്‍​ച്ച് ഒ​​​ന്നു മു​​​ത​​​ല്‍ നാ​​​ലു വ​​​രെ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​നം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.