ദിലീപിനെ 11 മ​ണി​ക്കൂ​ര്‍ ചോ​ദ്യംചെ​യ്തു: മൊ​ഴി​യി​ല്‍ പൊ​രു​ത്ത​ക്കേ​ടെന്നു ക്രൈം​ബ്രാ​ഞ്ച്
ദിലീപിനെ 11 മ​ണി​ക്കൂ​ര്‍ ചോ​ദ്യംചെ​യ്തു:  മൊ​ഴി​യി​ല്‍ പൊ​രു​ത്ത​ക്കേ​ടെന്നു ക്രൈം​ബ്രാ​ഞ്ച്
Monday, January 24, 2022 2:28 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ധി​​​ക്കാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന​​​തു ക​​​ള്ളക്കേസാ ണെ​​​ന്ന് ആ​​​വ​​​ര്‍​ത്തി​​​ച്ച് ന​​​ട​​​ന്‍ ദി​​​ലീ​​​പ്. ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​ത്തെ തു​​​ട​​​ര്‍​ന്ന് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മാ​​​ര​​​ത്ത​​​ണ്‍ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ലാ​​​ണ് ദി​​​ലീ​​​പി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ട് പോ​​​ലും ദി​​​ലീ​​​പ് നി​​​ഷേ​​​ധാ​​​ത്മ​​​ക നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്.

ദി​​​ലീ​​​പി​​​ന്‍റെ മൊ​​​ഴി​​​യി​​​ല്‍ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ളു​​​ണ്ടെ​​​ന്നും ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ള​​​മ​​​ശേ​​​രി ക്രൈം​​​ബ്രാ​​​ഞ്ച് ഓ​​​ഫീ​​​സി​​​ല്‍ ഇ​​ന്ന​​ലെ രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് ആ​​​രം​​​ഭി​​​ച്ച ആ​​​ദ്യ​ ദി​​​ന​​​ത്തി​​​ലെ ചോ​​​ദ്യം ചെ​​​യ്യ​​​ല്‍ രാ​​​ത്രി എ​​​ട്ടോ​​​ടെ​​​യാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്.

ദി​​​ലീ​​​പി​​​നൊ​​​പ്പം പ്ര​​​തി​​​ക​​​ളാ​​​യ സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​നൂ​​​പ്, സ​​​ഹോ​​​ദ​​​രീ​​ഭ​​​ര്‍​ത്താ​​​വ് സു​​​രാ​​​ജ്, മാ​​​നേ​​​ജ​​​ര്‍ അ​​​പ്പു, സു​​​ഹൃ​​​ത്ത് ബൈ​​​ജു ചെ​​​ങ്ങ​​​മ്മ​​​നാ​​​ട് എ​​​ന്നി​​​വ​​​രെ​​​യും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം 11 മ​​​ണി​​​ക്കൂ​​​റോ​​​ളം ചോ​​​ദ്യം ചെ​​​യ്തു. ന​​​ട​​​പ​​​ടി​​​ക​​​ൾ വീ​​​ഡി​​​യോ കാ​​മ​​​റ​​​യി​​​ല്‍ ചി​​​ത്രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ചോ​​​ദ്യം ചെ​​​യ്യ​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഇ​​​ന്നും തു​​​ട​​​രും.


രാ​​​വി​​​ലെ ക്രൈം​​​ബ്രാ​​​ഞ്ച് സൂ​​​പ്ര​​​ണ്ട് മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ന്‍ നാ​​​യ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​ത്. അ​​​ഞ്ചു സം​​​ഘ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ഞ്ഞ് ഒ​​​റ്റ​​​യ്ക്കി​​​രു​​​ത്തി​​​യാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി. ഇ​​​തി​​​നി​​​ടെ ഉ​​​ച്ച​​​യോ​​​ടെ മ​​​ധ്യ​​​മേ​​​ഖ​​​ലാ റേ​​​ഞ്ച് ഐ​​​ജി യോ​​​ഗേ​​​ഷ് അ​​​ഗ​​ർ​​​വാ​​​ള്‍, ക്രൈം​​​ബ്രാ​​​ഞ്ച് മേ​​​ധാ​​​വി എ​​​സ്. ശ്രീജി​​​ത്ത് എ​​​ന്നി​​​വ​​​രെ​​​ത്തി. പി​​​ന്നീ​​​ട് ഇ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ചോ​​​ദ്യംചെ​​​യ്യ​​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.