കെ-റെ​യി​ൽ : കോ​ട്ട​യ​ത്തെ 16 വി​ല്ലേ​ജു​ക​ളി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ാൻ വി​ജ്ഞാ​പ​നം
കെ-റെ​യി​ൽ : കോ​ട്ട​യ​ത്തെ 16 വി​ല്ലേ​ജു​ക​ളി​ൽ  ഭൂ​മി ഏ​റ്റെ​ടു​ക്ക​ാൻ വി​ജ്ഞാ​പ​നം
Monday, January 24, 2022 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ-റെ​​​യി​​​ൽ അ​​​ർ​​​ധ-അ​​​തി​​​വേ​​​ഗ സി​​​ൽ​​​വ​​​ർ ലൈ​​​ൻ പ​​​ദ്ധ​​​തി​​​ക്കാ​​​യി കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ നാ​​​ലു താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലാ​​​യി ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട ഭൂ​​​മി​​​യു​​​ടെ സ​​​ർ​​​വേ ന​​​ന്പ​​​ര​​​ട​​​ക്കം വ്യ​​​ക്ത​​​മാ​​​ക്കി സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നമി​​​റ​​​ക്കി. കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, മീ​​​ന​​​ച്ചി​​​ൽ, വൈ​​​ക്കം താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലെ 16 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​യി 110.2823 ഹെ​​​ക്ട​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള വി​​​ജ്ഞാ​​​പ​​​നമാണ് ഇ​​​റ​​​ക്കി​​​യ​​​ത്.

12 ആ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ഈ ​​​പ്ര​​​ദേ​​​ശ​​​ത്തെ സാ​​​മൂ​​​ഹി​​​കാ​​​ഘാ​​​ത പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു. മ​​​ാട​​​പ്പ​​​ള്ളി, തോ​​​ട്ട​​​ക്കാ​​​ട്, വാ​​​ക​​​ത്താ​​​നം, ഏ​​​റ്റു​​​മാ​​​നൂ​​​ർ, മു​​​ട്ട​​​ന്പ​​​ലം, നാ​​​ട്ട​​​കം, പ​​​ന​​​ച്ചി​​​ക്കാ​​​ട്, പേ​​​രൂ​​​ർ, പെ​​​രു​​​ന്പായിക്കാ​​​ട്, പു​​​തു​​​പ്പ​​​ള്ളി, വി​​​ജ​​​യ​​​പു​​​രം, കാ​​​ണക്കാ​​​രി, കു​​​റു​​​വി​​​ല​​​ങ്ങാ​​​ട്, ക​​​ടു​​​ത്തു​​​രു​​​ത്തി, മു​​​ള​​​ക്കു​​​ളം, ഞീ​​​ഴൂ​​​ർ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ ഭൂ​​​മി​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്കാ​​​യി ഏ​​​റ്റെ​​​ടു​​​ക്കു​​​ക. ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന ഭൂ​​​മി​​​യു​​​ടെ ബ്ലോ​​​ക്ക് ന​​​ന്പ​​​രും സ​​​ർ​​​വേ ന​​​ന്പ​​​രും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും റ​​​വ​​​ന്യു സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ബി​​​ജു​​​വി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.