ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്തകൻ സാ​യി​റാം ഭ​ട്ട് അ​ന്ത​രി​ച്ചു
ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്തകൻ സാ​യി​റാം ഭ​ട്ട് അ​ന്ത​രി​ച്ചു
Sunday, January 23, 2022 1:30 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: നി​​​ര്‍​ധ​​​ന​​​രാ​​​യ 260 പേ​​​ര്‍​ക്ക് സ്വ​​​ന്തം ചെ​​​ല​​​വി​​​ല്‍ വീ​​​ട് നി​​​ര്‍​മി​​​ച്ചു​​​ന​​​ൽ​​​കി ശ്ര​​​ദ്ധേ​​​യ​​​നാ​​​യ ബ​​​ദി​​​യ​​​ടു​​​ക്ക​​​യി​​​ലെ സാ​​​യി​​​റാം ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ ഭ​​​ട്ട് (85) അ​​​ന്ത​​​രി​​​ച്ചു. ക​​​ര്‍​ഷ​​​ക​​​നും പാ​​​ര​​​മ്പ​​​ര്യ വൈ​​​ദ്യ​​​നു​​​മാ​​​യി​​​രു​​​ന്നു.

ഗ്രാ​​​മീ​​​ണ കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ള്‍, നൂ​​​റി​​​ലേ​​​റെ വീ​​​ടു​​​ക​​​ളു​​​ടെ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം, യു​​​വ​​​തി​​​ക​​​ള്‍​ക്ക് വി​​​വാ​​​ഹ ധ​​​ന​​​സ​​​ഹാ​​​യം, സ്‌​​​കൂ​​​ള്‍​കു​​​ട്ടി​​​ക​​​ള്‍​ക്ക് യൂ​​​ണി​​​ഫോം, പു​​​സ്ത​​​കം, മെ​​​ഡി​​​ക്ക​​​ല്‍ ക്യാ​​​മ്പു​​​ക​​​ള്‍, നി​​​ര്‍​ധ​​​ന​​​ര്‍​ക്കാ​​​യി സ്വ​​​യം​​​തൊ​​​ഴി​​​ല്‍ പ​​​ദ്ധ​​​തി​​​ക​​​ള്‍ തു​​​ട​​​ങ്ങി സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ സ്വ​​​ന്തം നി​​​ല​​​യി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ച്ചി​​​രു​​​ന്നു. നാ​​​ലു​​​വ​​​ര്‍​ഷം മു​​​മ്പ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പ​​​ത്മ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് ശി​​​പാ​​​ര്‍​ശ ചെ​​​യ്തി​​​രു​​​ന്നു. ഭാ​​​ര്യ: സു​​​ബ്ബ​​​മ്മ. മ​​​ക്ക​​​ള്‍: കെ.​​​എ​​​ന്‍. കൃ​​​ഷ്ണ ഭ​​​ട്ട് (ബ​​​ദി​​​യ​​​ടു​​​ക്ക പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ്), ശ്യാ​​​മ​​​ള. മ​​​രു​​​മ​​​ക്ക​​​ള്‍: ഷീ​​​ല, ഈ​​​ശ്വ​​​ര​​​ഭ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.