പുതിയ റബർ നിയമം കർഷകർക്ക് ദ്രോഹകരം: ഡോ. കെ.സി. ജോസഫ്
പുതിയ റബർ നിയമം കർഷകർക്ക് ദ്രോഹകരം: ഡോ. കെ.സി. ജോസഫ്
Sunday, January 23, 2022 1:29 AM IST
കോ​​ട്ട​​യം: റ​​ബ​​ർ ക​​ർ​​ഷ​​ക​​രു​​ടെ താ​​ല്പ​​ര്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​നെ​​ന്ന പേ​​രി​​ൽ കേ​​ന്ദ്രം പു​​തു​​താ​​യി കൊ​​ണ്ടു​​വ​​രു​​ന്ന നി​​യ​​മം റ​​ബ​​ർ കൃ​​ഷി​​ക്കും ക​​ർ​​ഷ​​ക​​ർ​​ക്കും ദ്രോ​​ഹ​​ക​​ര​​മാ​​ണെ​​ന്ന് ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ ഡോ. ​​കെ.​​സി. ജോ​​സ​​ഫ്.

റ​​ബ​​ർ മേ​​ഖ​​ല​​യെ കു​​റി​​ച്ച് സ​​മ​​ഗ്ര പ​​ഠ​​നം ന​​ട​​ത്താ​​തെ നി​​ല​​വി​​ലു​​ള്ള റ​​ബ​​ർ ആ​​ക്ട് റ​​ദ്ദാ​​ക്കി പു​​തി​​യ നി​​യ​​മം കൊ​​ണ്ടു​​വ​​രു​​ന്ന​​ത് കേ​​ര​​ളം അ​​ട​​ക്കം റ​​ബ​​ർ കൃ​​ഷി കൂ​​ടു​​ത​​ൽ ന​​ട​​ത്തു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ സ​​ന്പ​​ദ്ഘ​​ട​​ന​​യി​​ൽ വ​​ലി​​യ ആ​​ഘാ​​ത​​മു​​ണ്ടാ​​ക്കു​​ന്ന​​ത് ക​​ണ​​ക്കാ​​ക്കി പു​​തി​​യ നീ​​ക്ക​​ത്തി​​ൽ​​നി​​ന്നും കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പി​​ന്തി​​രി​​യ​​ണം.


റ​​ബ​​ർ കൃ​​ഷി​​യെ വ്യ​​വ​​സാ​​യ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന ഇ​​പ്പോ​​ഴ​​ത്തെ രീ​​തി​​ക്ക് പ​​ക​​രം കാ​​ർ​​ഷി​​ക വി​​ള​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചു കൃ​​ഷി​​യെ പ​​രി​​പാ​​ലി​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ​​ക്ക് പ​​ക​​രം ക​​ർ​​ഷ​​ക​​രെ ദ്രോ​​ഹി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ സ​​മ​​ര​​ന​​ട​​പ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​വാ​​ൻ ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് തീ​​രു​​മാ​​നി​​ച്ച​താ​​യും ഡോ. ​​കെ.​​സി. ജോ​​സ​​ഫ് അ​​റി​​യി​​ച്ചു. എ​​തി​​ർ​​പ്പു​​ക​​ൾ അ​​റി​​യി​​ച്ചു കേ​​ന്ദ്ര വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​ത്തി​​ന് ക​​ത്ത് അ​​യ​​ച്ച​​താ​​യി കെ.​​സി. ജോ​​സ​​ഫ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.