ഒ​ൻ​പ​താം ക്ലാസ് വ​രെ ഓ​ണ്‍​ലൈ​ൻ പഠനം
ഒ​ൻ​പ​താം ക്ലാസ് വ​രെ  ഓ​ണ്‍​ലൈ​ൻ പഠനം
Thursday, January 20, 2022 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​രൂ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഒ​​​ന്നുമു​​​ത​​​ൽ ഒ​​​ൻ​​​പ​​​തു വ​​​രെ​​​യു​​​ള്ള ക്ലാ​​​സി​​​ലെ കു​​​ട്ടി​​​ക​​​ൾ നാ​​​ളെ മു​​​ത​​​ൽ ര​​​ണ്ടാ​​​ഴ്ച​​ത്തേ​​ക്കു സ്കൂ​​​ളി​​​ൽ എ​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ര​​​ണ്ടാ​​​ഴ്ച ക​​​ഴി​​​ഞ്ഞ് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്.

ഒ​​​ന്നു മു​​​ത​​​ൽ ഒ​​​ൻ​​​പ​​​തു വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ൾ വീ​​​ണ്ടും ഓ​​​ണ്‍​ലൈ​​​ൻ ആ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച മാ​​​ർ​​​ഗ​​​രേ​​​ഖ​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. 10, 11, 12 ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്കു സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ൽ ക്ലാ​​​സു​​​​​​ണ്ടാ​​​വും. എ​​​ല്ലാ അ​​​ധ്യാ​​​പ​​​ക​​​രും സ്കൂ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

22, 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​ല്ലാ ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ശു​​​ചീ​​​ക​​​ര​​​ണ, അ​​​ണു​​​ന​​​ശീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തേ​​​ണ്ട​​​താ​​​ണ്.


സെ​​​ക്ക​​​ൻ​​​ഡ​​​റി, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ കോ​​​വി​​​ഡ് ക്ല​​​സ്റ്റ​​​റു​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ട്ടാ​​​ൽ സ്കൂ​​​ൾ ര​​​ണ്ടാ​​​ഴ്ച അ​​​ട​​​ച്ചി​​​ട​​​ണം. സ്കൂ​​​ളു​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ച വാ​​​ക്സി​​​നേ​​​ഷ​​​ൻ ഡ്രൈ​​​വ് ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.

ഒ​​​ന്നുമു​​​ത​​​ൽ ഒ​​​ൻ​​​പ​​​തു​​​ വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഡി​​​ജി​​​റ്റ​​​ൽ ക്ലാ​​​സു​​​ക​​​ൾ കാ​​​ണു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യ​​​മു​​​ണ്ടെ​​​ന്ന് പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.

ഓ​​​ണ്‍​ലൈ​​​ൻ പ​​​ഠ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കു​​​ട്ടി​​​ക​​​ൾ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ഠ​​​ന സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് പ്ര​​​ത്യേ​​​ക കൗ​​​ണ്‍​സ​​​ലിം​​​ഗ് പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.