പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ൻ: പു​തി​യ നി​ബ​ന്ധ​ന അ​നീ​തി​യെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ൻ:  പു​തി​യ നി​ബ​ന്ധ​ന അ​നീ​തി​യെ​ന്നു  ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Thursday, January 20, 2022 1:42 AM IST
കൊ​​​ച്ചി : വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നെ​​​ത്തു​​​ന്ന പ്ര​​​വാ​​​സി​​​ക​​​ൾ എ​​​ട്ടു ദി​​​വ​​​സം ക്വാ​​​റ​​​ന്‍റൈ​​​ൻ ചെ​​​യ്യ​​​ണ​​​മെ​​​ന്നു​​​ള്ള കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ തീ​​​രു​​​മാ​​​നം പ്ര​​​വാ​​​സി​​​ക​​​ളോ​​​ടു​​​ള്ള തി​​​ക​​​ഞ്ഞ അ​​​നീ​​​തി​​​യാ​​​ണെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം.

ര​​​ണ്ടു ഡോ​​​സ് വാ​​​ക്‌​​​സി​​​നും ബൂ​​​സ്റ്റ​​​ർ ഡോ​​​സും സ്വീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷം 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ലു​​​ള്ള പി​​​സി​​​ആ​​​ർ നെ​​​ഗ​​​റ്റീ​​​വ് റി​​​സ​​​ൾ​​​ട്ട്‌ എ​​​യ​​​ർ സു​​​വി​​​ധ​​​യി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത​​​തി​​​നു ശേ​​​ഷ​​​മാ​​​ണു പ്ര​​​വാ​​​സി​​​ക​​​ൾ നാ​​​ട്ടി​​​ൽ എ​​​ത്തു​​​ന്ന​​​ത്. എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ എ​​​ത്തി​​​യാ​​​ലു​​​ട​​​നെ അ​​​ടു​​​ത്ത പി​​​സി​​​ആ​​​ർ ടെ​​​സ്റ്റും ന​​​ട​​​ത്തു​​​ന്നു. ഈ ​​​ടെ​​​സ്റ്റ്‌ റി​​​സ​​​ൾ​​​ട്ട്‌ നെ​​​ഗ​​​റ്റീ​​​വ് ആ​​​യാ​​​ലും ക്വാ​​​റ​​​ന്‍റൈ​​​ൻ വേ​​​ണ​​​മെ​​​ന്ന പ്രോ​​​ട്ടോ​​​കോ​​​ൾ തി​​​ക​​​ച്ചും യു​​​ക്തി​​​ര​​​ഹി​​​ത​​​മാ​​​ണ്.

ചു​​​രു​​​ങ്ങി​​​യ ദി​​​വ​​​സ​​​ത്തേ​​​ക്ക് അ​​​വ​​​ധി​​​ക്കെ​​​ത്തു​​​ന്ന​​​വ​​​രാ​​​ണ് പു​​​തി​​​യ നി​​​ബ​​​ന്ധ​​​ന​​​യി​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് . കു​​​ടും​​​ബ​​​ത്തി​​​ലു​​​ള്ള​​​വ​​​രു​​​ടെ മ​​​ര​​​ണം , ചി​​​കി​​​ത്സ പോ​​​ലു​​​ള്ള അ​​​ടി​​​യ​​​ന്തി​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ദേ​​​ശ​​​ത്തു നി​​​ന്നും നാ​​​ട്ടി​​​ലെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന എ​​​യ​​​ർ സു​​​വി​​​ധ​​​യി​​​ലെ സൗ​​​ക​​​ര്യ​​​വും ഇ​​​പ്പോ​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത പ​​​രി​​​ഗ​​​ണി​​​ച്ച് പ​​​ല​​​രും നാ​​​ട്ടി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് .


ഇ​​​ന്ത്യ​​​യി​​​ലെ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന പി ​​​സി ആ​​​ർ ടെ​​​സ്റ്റു​​​ക​​​ളി​​​ൽ പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​യി ക്വാ​​​റ​​​ന്‍റൈ​​​ൻ നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് റീ ​​​ടെ​​​സ്റ്റ്‌ ന​​​ട​​​ത്തി റി​​​സ​​​ൾ​​​ട്ടി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ്‌ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​റി​​​യി​​​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.