സം​​​സ്ഥാ​​​ന​​​ത്ത് ടി​​​പി​​​ആ​​​ർ 33.08%; 22,946 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത്   ടി​​​പി​​​ആ​​​ർ 33.08%;  22,946 പേ​ർ​ക്കു കോ​വി​ഡ്
Tuesday, January 18, 2022 1:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 22,946 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ത്ത​​​വ​​​ണ പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്.

പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ മൂ​​​ന്നി​​​ലൊ​​​രാ​​​ൾ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ര​​​ക്കി​​​ലേ​​​ക്കു രോ​​​ഗ​​​വ്യാ​​​പ​​​നം ഉ​​​യ​​​ർ​​​ന്നു. ഇ​​​ന്ന​​​ലെ ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 33.08 ശ​​​ത​​​മാ​​​നം. ഇ​​​തു വ​​​രെ​​​യു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ടി​​​പി​​​ആ​​​ർ ആ​​​ണി​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ആ​​​റാ​​​യി​​​ര​​​ത്തി​​​ന് അ​​​ടു​​​ത്തെ​​​ത്തി. ഇ​​​ന്ന​​​ലെ 5,280 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ എ​​​ണ്ണം 1,21,458 ആ​​​യി.


ഇ​​​ന്ന​​​ലെ 18 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തു​​​കൂ​​​ടാ​​​തെ 54 മു​​​ൻ മ​​​ര​​​ണ​​​ങ്ങ​​​ളും കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 50,904 ആ​​​യി.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ട​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 5,863, എ​​​റ​​​ണാ​​​കു​​​ളം 4,100, കോ​​​ഴി​​​ക്കോ​​​ട് 2,043, തൃ​​​ശൂ​​​ർ 1,861, കോ​​​ട്ട​​​യം 1,476, കൊ​​​ല്ലം 1,264, പാ​​​ല​​​ക്കാ​​​ട് 1,191, ക​​​ണ്ണൂ​​​ർ 1,100, മ​​​ല​​​പ്പു​​​റം 935, പ​​​ത്ത​​​നം​​​തി​​​ട്ട 872, ആ​​​ല​​​പ്പു​​​ഴ 835, ഇ​​​ടു​​​ക്കി 605, കാ​​​സ​​​ർ​​​ഗോ​​​ഡ് 574, വ​​​യ​​​നാ​​​ട് 227.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.