വാ​ർ​ഡു​ത​ല സ​മി​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തും
വാ​ർ​ഡു​ത​ല സ​മി​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തും
Tuesday, January 18, 2022 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ , ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യോ​​​ഗം ചേ​​​ർ​​​ന്നു. വാ​​​ർ​​​ഡു​​​ത​​​ല കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും റാ​​​പ്പി​​​ഡ് റെ​​​സ്പോ​​​ൺ​​​സ് ടീം (​​​ആ​​​ർ​​​ആ​​​ർ​​​ടി) ശ​​​ക്തി​​​പ്പെ​​​ടു​​​ത്തും. വൊ​​​ള​​​ന്‍റി​​​യ​​​ർ​​​​​​മാ​​​രെ സ​​​ജീ​​​വ​​​മാ​​​ക്കും. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന ത​​​ല​​​ത്തി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്കും. കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​ക്കൂ​​​ടി ഇ​​​തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക്കും.

ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി വാ​​​ക്സി​​​നേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വ്യാ​​​പ​​​നം കൂ​​​ടി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധ പ​​​തി​​​പ്പി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പിക്കും.


ജി​​​ല്ലാ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ സി​​​എ​​​ഫ്എ​​​ൽ​​​ടി​​​സി​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കും. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്കും.

ഓ​​​രോ പ്ര​​​ദേ​​​ശ​​​ത്തു​​​മു​​​ള്ള കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളു​​​ടെ വ​​​ർ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ദ്ദേ​​​ശ സ്ഥാ​​പ​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.