സ്വ​ര്‍​ണ​ക്ക​ട​ത്ത്: ജു​ഡീഷല്‍ അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്ത​തി​നെ​തി​രാ​യ അ​പ്പീ​ല്‍ മാ​റ്റി
സ്വ​ര്‍​ണ​ക്ക​ട​ത്ത്: ജു​ഡീഷല്‍ അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്ത​തി​നെ​തി​രാ​യ അ​പ്പീ​ല്‍ മാ​റ്റി
Tuesday, January 18, 2022 1:20 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്കെ​​​തി​​​രേ ജു​​​ഡീ​​ഷ​​ല്‍ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്ത​​​തി​​​നെ​​​തിരേ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഈ ​​മാ​​സം 28നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് അ​​​പ്പീ​​​ല്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.


സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി ​ഉ​​ൾ​​പ്പെ​​ടെ​​യു​​​ള്ള​​​വ​​​രു​​​ടെ പേ​​​രു പ​​​റ​​​യാ​​​ന്‍ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ നി​​​ര്‍​ബ​​​ന്ധി​​​ച്ചെ​​​ന്ന് സ്വ​​​പ്ന​​​യ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

തു​​​ട​​​ര്‍​ന്നാ​​​ണ് കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലാ​​​ണോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ജ​​​സ്റ്റീ​​​സ് വി.​​​കെ. മോ​​​ഹ​​​ന​​​നെ ജു​​​ഡീ​​ഷ​​​ല്‍ ക​​​മ്മീ​​ഷ​​​നാ​​​യി നി​​​യ​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.