ഓ​ട്ടോ ഇ​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂന്നുവയസുകാരി മരിച്ചു
ഓ​ട്ടോ ഇ​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന  മൂന്നുവയസുകാരി മരിച്ചു
Monday, January 17, 2022 1:17 AM IST
മ​ണി​മ​ല: ഓ​ട്ടോ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ണി​മ​ല ചെ​ന്നാ​മ​റ്റം കൃ​തി​ക അ​ജേ​ഷ് (മൂ​ന്ന്) മ​രി​ച്ചു. ക​രി​ക്കാ​ട്ടൂ​ർ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.30നാ​യി​രു​ന്നു അ​പ​ക​ടം.

സ്കൂ​ട്ട​റി​ൽ ഓ​ട്ടോ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പൊ​ന്ത​ൻ​പു​ഴ​യി​ൽ ഓ​ട്ടോ ഇ​ടി​ച്ചു മ​റി​ഞ്ഞ് ഡ്രൈ​വ​ർ പു​തു​പ​റ​മ്പി​ൽ ബി​നോ​യി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന കൃ​തി​ക ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വ​രു​ന്ന ഓ​ട്ടോ​റി​ക്ഷാ ക​ണ്ട് എ​തി​ർ​വ​ശ​ത്ത് പ​ര​മാ​വ​ധി ഒ​തു​ക്കി നി​ർ​ത്തി​യെ​ങ്കി​ലും ഓ​ട്ടോ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ ഡ്രൈ​വ​ർ ബി​നോ​യി​ക്കെ​തി​രെ മ​ണി​മ​ല പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ല്ല്യ​ച്ഛ​നും വ​ല്ല്യ​മ്മ​യ്ക്കു​മൊ​പ്പം കൊ​ച്ചു​മ​ക്ക​ൾ മ​ണി​മ​ല​യ്ക്ക് പോ​ക​വേ എ​തി​ർ​ദി​ശ​യി​ൽനി​ന്ന് വ​ന്ന ഓ​ട്ടോ ക​ലു​ങ്കി​ൽ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

വ​ല്ല്യ​ച്ഛ​ൻ ഗോ​പി​യു​ടെ വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞ് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഒ​രു കു​ട്ടി​യു​ടെ കാ​ലി​ന് ഒ​ടി​വു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.