എ.​വി. റ​സ​ൽ സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി
എ.​വി. റ​സ​ൽ സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി
Sunday, January 16, 2022 1:33 AM IST
കോ​​ട്ട​​യം: സി​​പി​​എം കോ​​ട്ട​​യം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യാ​​യി എ.​​വി. റ​​സ​​ലി(60)​​നെ കോ​​ട്ട​​യ​​ത്തു ചേ​​ർ​​ന്ന ജി​​ല്ലാ സ​​മ്മേ​​ള​​നം തെ​​ര​​ഞ്ഞെ​​ടു​​ത്തു. വി.​​എ​​ൻ. വാ​​സ​​വ​​ൻ നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യ​​തോ​​ടെ​​യാ​​ണു ക​​ഴി​​ഞ്ഞ മാ​​ർ​​ച്ചി​​ൽ റ​​സ​​ൽ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യാ​​യ​​ത്. റ​​സ​​ൽ തു​​ട​​രാ​​ൻ ജി​​ല്ലാ സ​​മ്മേ​​ള​​നം തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 10 പു​​തു​​മു​​ഖ​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി 38 അം​​ഗ ജി​​ല്ലാ ക​​മ്മി​​റ്റി​​യെയും ഒ​​രു വ​​നി​​ത ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു പു​​തു​​മു​​ഖ​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി 10 അം​​ഗ ജി​​ല്ലാ സെ​​ക്ര​​ട്ടേറി​​യറ്റി​​നെയും തെ​​ര​​ഞ്ഞെ​​ടു​​ത്തു.


12 വ​​ർ​​ഷ​​മാ​​യി ജി​​ല്ലാ സെ​​ക്ര​​ട്ടേറി​​യെറ്റി​​ലും 24 വ​​ർ​​ഷ​​മാ​​യി ജി​​ല്ലാ ക​​മ്മി​​റ്റി​​യി​​ലു​​മു​​ള്ള റ​സ​ൽ സി​​ഐ​​ടി​​യു ജി​​ല്ലാ സെ​​ക്ര​​ട്ട​​റി, ട്ര​​ഷ​​റ​​ർ എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​ട്ടു​ണ്ട്. നി​​ല​​വി​​ൽ അ​​ഖി​​ലേ​​ന്ത്യാ വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി​​യം​​ഗ​​മാ​​ണ്. 2000ൽ ​​ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗ​​മാ​​യി​​രു​​ന്നു . ച​​ങ്ങ​​നാ​​ശേ​​രി അ​​ർ​​ബ​​ൻ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റാ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി പെ​​രു​​ന്പ​​ന​​ച്ചി ആ​​ഞ്ഞി​​ലി​​മൂ​​ട്ടി​​ൽ എ.​​കെ. വാ​​സ​​പ്പ​​ന്‍റെ​​യും പി. ​​ശ്യാ​​മ​​യു​​ടെ​​യും മ​​ക​​നാ​​ണ്. ഭാ​​ര്യ: ബി​​ന്ദു​​. ​മ​​ക​​ൾ: ചാ​​രു​​ല​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.