സീ​റോ മ​ല​ബാ​ര്‍ മി​ഷ​ന്‍ ക്വി​സ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
സീ​റോ മ​ല​ബാ​ര്‍ മി​ഷ​ന്‍ ക്വി​സ്  വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Sunday, January 16, 2022 1:33 AM IST
കൊ​​​ച്ചി: സീ​​​റോ ​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​വാ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സീ​​​റോ​ മ​​​ല​​​ബാ​​​ര്‍ മി​​​ഷ​​​ന്‍ ഓ​​​ഫീ​​​സും വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ മി​​​ഷ​​​ന്‍ ക്വ​​​സ്റ്റ് എ​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ആ​​​ഗോ​​​ള​​​ത​​​ല വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു.

വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ അ​​​ഗാ​​​സാ ബെ​​​ന്നി ഒ​​​ന്നാം സ്ഥാ​​​ന​​​വും ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ന്‍ രൂ​​​പ​​​ത​​​യി​​​ലെ ഗ്രേ​​​സ് ജോ​​​ണി ര​​​ണ്ടാം സ്ഥാ​​​ന​​​വും ത​​​ക്ക​​​ല രൂ​​​പ​​​ത​​​യി​​​ലെ അ​​​ന്നാ രാ​​​ജ് മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി. മു​​​തി​​​ര്‍​ന്ന​​​വ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ത​​​ക്ക​​​ല രൂ​​​പ​​​ത​​​യി​​​ലെ ആ​​​ര്‍. ഗീ​​​ത ഒ​​​ന്നാം സ്ഥാ​​​ന​​​വും ഗോ​​​ര​​​ഖ്പുര്‍ രൂ​​​പ​​​ത​​​യു​​​ടെ ടോ​​​ണി ജോ​​​സ് ര​​​ണ്ടാം സ്ഥാ​​​ന​​​വും ഹൊ​​​സൂ​​​ര്‍ രൂ​​​പ​​​ത​​​യി​​​ലെ ഒ.​​​എ​​​ഫ്. നീ​​​ന മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ കേ​​​ന്ദ്ര കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ സി​​​ന​​​ഡ് പി​​​താ​​​ക്ക​​​ന്മാ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ന്ന​​​ത്.

വി​​​ജ​​​യി​​​ക​​​ള്‍​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ത്തു​​​ക​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ത​​​തു രൂ​​​പ​​​ത​​​ക​​​ളി​​​ലെ മെ​​​ത്രാ​​​ന്മാ​​​ര്‍ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യി​​​ല്‍​നി​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി. മു​​​പ്പ​​​ത്തി​​​യ​​​ഞ്ചു രൂ​​​പ​​​ത​​​ക​​​ളി​​​ലാ​​​യി ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള്ള സീ​​​റോ​ മ​​​ല​​​ബാ​​​ര്‍ വി​​​ശാ​​​സി​​​ക​​​ളെ ഒ​​​രേ വേ​​​ദി​​​യി​​​ല്‍ കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ മി​​​ഷ​​​ന്‍ ക്വി​​​സി​​​ന്‍റെ സം​​​ഘാ​​​ട​​​ക​​​രാ​​​യ സീ​​​റോ മ​​​ല​​​ബാ​​​ര്‍ മി​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​നും വി​​​ശ്വാ​​​സ​ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​നും സാ​​​ധി​​​ച്ച​​​ത് അ​​​ഭി​​​ന​​​ന്ദ​​​നാ​​​ര്‍​ഹ​​​മാ​​​ണെ​​​ന്ന് ക​​​ര്‍​ദി​​​നാ​​​ള്‍ പ​​​റ​​​ഞ്ഞു.

ക​​ഴി​​ഞ്ഞ ഒ​​​മ്പ​​​തി​​​ന് ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തി​​​യ ക്വി​​​സ് മ​​​ത്സ​​​രം അ​​​ഞ്ച് ഭാ​​​ഷ​​​ക​​​ളി​​​ല്‍ അ​​​ഞ്ച് വ്യ​​​ത്യ​​​സ്ത ടൈം ​​​സോ​​​ണു​​​ക​​​ളി​​​ലാ​​​യാ​​​ണ് ക്ര​​​മീ​​​ക​​​രി​​​ച്ച​​​ത്.

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലും രൂ​​​പ​​​താ​ ത​​​ല​​​ത്തി​​​ലു​​​മു​​​ള്ള മ​​​ത്സ​​​ര​​​വി​​​ജ​​​യി​​​ക​​​ളെ അ​​​ത​​​ത് രൂ​​​പ​​​താ വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് അ​​​റി​​​യി​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ര്‍ മി​​​ഷ​​​ന്‍ ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സി​​​ജു ജോ​​​ര്‍​ജ് അ​​​ഴ​​​ക​​​ത്ത്, വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റവ.ഡോ. തോ​​​മ​​​സ് മേ​​​ല്‍​വെ​​​ട്ട​​​ത്ത്, സിസ്റ്റർ ​​​ന​​​മ്ര​​​ത, സിസ്റ്റർ ജി​​​സ്‌​​​ലെ​​​റ്റ് എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.