ഹൈ​ക്കോ​ട​തി നാ​ളെ മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ സി​റ്റിം​ഗി​ലേ​ക്ക്
Sunday, January 16, 2022 1:33 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി നാ​​​ളെ മു​​​ത​​​ല്‍ വീ​​​ണ്ടും പൂ​​​ര്‍​ണ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​ന്‍ സി​​​റ്റിം​​​ഗി​​​ലേ​​​ക്ക് മാ​​​റും. സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് മു​​​ഴു​​​വ​​​ന്‍ ബെ​​​ഞ്ചു​​​ക​​​ളി​​​ലും വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗ് മു​​​ഖേ​​​ന കേ​​​സു​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ര്‍ വാ​​​ര്‍​ത്താ​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.


കോ​​​ട​​​തി മു​​​റി​​​യി​​​ല്‍ ക​​​ക്ഷി​​​ക​​​ളു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി വാ​​​ദം ന​​​ട​​​ത്തേ​​​ണ്ട കേ​​​സു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ത​​​ത് ജ​​​ഡ്ജി​​​മാ​​​ര്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കു കോ​​​ട​​​തി​​​യി​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ടാ​​​വി​​​ല്ല. ഹൈ​​​ക്കോ​​​ട​​​തി ജീ​​​വ​​​ന​​​ക്കാ​​​ര്‍ ഹാ​​​ജ​​​രാ​​​കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.