"കൂ​​​ള്‍’ സ്കി​​​ല്‍ ടെ​​​സ്റ്റ് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു; 95.2% വി​​​ജ​​​യം
Sunday, January 16, 2022 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഫോ​​​ര്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ (കൈ​​​റ്റ്) ന​​​ട​​​പ്പാ​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​യാ​​​യ KOOL (KITEs Open Online Learning) ന്‍റെ ഏ​​​ഴാം ബാ​​​ച്ചി​​​ലെ സ്കി​​​ല്‍​ ടെ​​​സ്റ്റ് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഈ ​​​ബാ​​​ച്ചി​​​ലെ 2475 അ​​​ധ്യാ​​​പ​​​ക​​​രി​​​ല്‍ 2358 പേ​​​ര്‍ (95.2%) കോ​​​ഴ്സ് വി​​​ജ​​​യി​​​ച്ചു.

അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്രൊ​​​ബേ​​​ഷ​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ’കൂ​​​ള്‍’ കോ​​​ഴ്സ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കി ല​​​ഭി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​ര്യാ​​​പ്ത​​​മാ​​​ണെ​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​മാ​​​ണി​​​ത്.

വി​​​വി​​​ധ ബാ​​​ച്ചു​​​ക​​​ളി​​​ലാ​​​യി 15611 അ​​​ധ്യാ​​​പ​​​ക​​​ര്‍ ഇ​​​തു​​​വ​​​രെ കോ​​​ഴ്സ് പൂ​​​ര്‍​ത്തി​​​യാ​​​ക്കി. പ​​​രീ​​​ക്ഷാ ഫ​​​ലം www.kite.kerala.gov.in ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്.

ഒഇസി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്

സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തെ ദേ​​​ശീ​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ ഐ​​​ഐടി, ഐഐ​​​എം, ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ മെ​​​റി​​​റ്റ്/ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ പ്ര​​​കാ​​​രം പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച് ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ ഒഇസി വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ന​​​ൽ​​​കു​​​ന്ന ഒ​​​ഇസി പോ​​​സ്റ്റ്മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.


www.egrantz.kerala.gov.in മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ വി​​​ജ്ഞാ​​​പ​​​നം www.bcdd.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 20. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. കൊ​​​ല്ലം മേ​​​ഖ​​​ലാ ഓ​​​ഫീ​​​സ് 0474 2914417, എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ ഓ​​​ഫീ​​​സ് 0484 2429130, കോ​​​ഴി​​​ക്കോ​​​ട് മേ​​​ഖ​​​ലാ ഓ​​​ഫീ​​​സ് 0495 2377786.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.