സം​​​സ്ഥാ​​​ന​​​ത്ത് 16,338 പേ​ർ​ക്കു കോ​വി​ഡ്; ടിപിആർ 23.69%
സം​​​സ്ഥാ​​​ന​​​ത്ത് 16,338 പേ​ർ​ക്കു  കോ​വി​ഡ്;  ടിപിആർ 23.69%
Saturday, January 15, 2022 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 16,338 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 23.69 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. 68,971 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ 20 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തു​​​കൂ​​​ടാ​​​തെ 179 മു​​​ൻ മ​​​ര​​​ണ​​​ങ്ങ​​​ളും കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 50,568 ആ​​​യി. 3,848 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 76,819 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ട​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 3,556, എ​​​റ​​​ണാ​​​കു​​​ളം 3,198, കോ​​​ഴി​​​ക്കോ​​​ട് 1,567, തൃ​​​ശൂ​​​ർ 1,389, കോ​​​ട്ട​​​യം 1,103, കൊ​​​ല്ലം 892, ക​​​ണ്ണൂ​​​ർ 787, പ​​​ത്ത​​​നം​​​തി​​​ട്ട 774, മ​​​ല​​​പ്പു​​​റം 708, പാ​​​ല​​​ക്കാ​​​ട് 703, ആ​​​ല​​​പ്പു​​​ഴ 588, ഇ​​​ടു​​​ക്കി 462, കാ​​​സ​​​ർ​​​ഗോ​​​ഡ് 371, വ​​​യ​​​നാ​​​ട് 240.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.