ക്രി​സ്ത്യ​ൻ വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ ബി​ൽ: സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
ക്രി​സ്ത്യ​ൻ വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ ബി​ൽ: സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന്  ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Tuesday, December 7, 2021 12:47 AM IST
കോ​​ട്ട​​യം: നി​​ർ​​ദി​​ഷ്ട കേ​​ര​​ള ക്രി​​സ്ത്യ​​ൻ വി​​വാ​​ഹ ര​​ജി​​സ്ട്രേ​​ഷ​​ൻ ബി​​ൽ 2020 ക്രൈ​​സ്ത​​വ വ്യ​​ക്തി നി​​യ​​മ​​ങ്ങ​​ൾ​​ക്കു​​മേ​​ലു​​ള്ള ക​​ട​​ന്നുക​​യ​​റ്റ​​മാ​​ണെ​​ന്നും ഈ ​​ബി​​ല്ലി​​ൽ​​നി​​ന്നും സ​​ർ​​ക്കാ​​ർ പി​​ന്മാ​​റ​​ണ​​മെ​​ന്നും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​​ന്നി​​ലം.

ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ങ്ങ​​ളി​​ലെ ഏ​​റ്റ​​വും ശ്രേ​​ഷ്ഠ​​മാ​​യ കു​​ടും​​ബ​​ജീ​​വി​​ത​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​മാ​​യ വി​​വാ​​ഹ​​മെ​​ന്ന കൂ​​ദാ​​ശ​​യു​​ടെ പ്രാ​​ധാ​​ന്യ​​ത്തെ ല​​ഘൂ​​ക​​രി​​ക്കും​​വി​​ധ​​മാ​​ണ് ഈ ​​ബി​​ൽ ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. ക്രൈ​​സ്ത​​വ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം വി​​വാ​​ഹം കൂ​​ദാ​​ശ​​യാ​​ണ്. ദേ​​വാ​​ല​​യ​​ത്തി​​ൽ ദൈ​​വ​​സ​​ന്നി​​ധി​​യി​​ൽ വ​​ര​​നും വ​​ധു​​വും ത​​മ്മി​​ൽ ന​​ട​​ത്തു​​ന്ന പ​​രി​​പാ​​വ​​ന​​മാ​​യ ഉ​​ട​​ന്പ​​ടി​​യാ​​ണി​​ത്.


ക്രൈ​​സ്ത​​വ വി​​വാ​​ഹ രേ​​ഖ​​ക​​ൾ നാ​​ളി​​തു​​വ​​രെ കു​​റ്റ​​മ​​റ്റ രീ​​തി​​യി​​ൽ എ​​ല്ലാ സ​​ർ​​ക്കാ​​രു​​ക​​ളും അം​​ഗീ​​ക​​രി​​ച്ചു വ​​രു​​ന്ന​​താ​​ണ്. ഇ​​തേ വി​​വാ​​ഹന​​ട​​പ​​ടി​​ക​​ളാ​​ണ് ക്രൈ​​സ്ത​​വ​​ർ​​ക്കി​​ട​​യി​​ൽ ലോ​​കം മു​​ഴു​​വ​​ൻ തു​​ട​​ർ​​ന്നുവ​​രു​​ന്ന​​ത്. ഇ​​പ്പോ​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്ന വി​​വാ​​ഹ ന​​ട​​പ​​ടി​​ക​​ളി​​ൽ സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ടേ​​ണ്ട യാ​​തൊ​​രു സാ​​ഹ​​ച​​ര്യ​​വും ഇ​​ല്ലെ​​ന്നും ബി​​ജു പ​​റ​​യ​​ന്നി​​ലം വ്യ​​ക്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.