കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Tuesday, December 7, 2021 12:47 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: കാ​​റും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ച് ഓ​​ട്ടോ ഡ്രൈ​​വ​​ർ മ​​രി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി വെ​​ട്ടി​​ത്തു​​രു​​ത്ത് പ​​ടി​​ഞ്ഞാ​​റെ​​പ്പ​​റ​​ന്പി​​ൽ സ​​ജു (45) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ദ്ദേഹം ഓ​​ടി​​ച്ചി​​രു​​ന്ന ഓ​​ട്ടോ​​റി​​ക്ഷ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ നീ​​ലി​​മം​​ഗ​​ലം പാ​​ല​​ത്തി​​നു സ​​മീ​​പം എ​​തി​​രേ വ​​ന്ന ആ​​ഡം​​ബ​​ര കാ​​റു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ സ​​ജു​​വി​​ന്‍റെ മ​​ക്ക​​ളാ​​യ ആ​​ന​​ന്ദ്, അ​​ന​​ന്ത ൻ എ​​ന്നി​​വ​​രും ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​ടി​​യി​​ൽ ഓ​​ട്ടോ​​യു​​ടെ മു​​ൻ​​വ​​ശം പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു. ശ​​ബ്ദം കേ​​ട്ട് നാ​​ട്ടു​​കാ​​ർ ഓ​​ടി​​ക്കൂ​​ടി മൂ​​വ​​രെ​​യും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചു​​വെ​​ങ്കി​​ലും സ​​ജു​​വി​​നെ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. കു​​ട്ടി​​ക​​ൾ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടു.


ക​​ഴി​​ഞ്ഞ മാ​​സം ഇ​​തേ സ്ഥ​​ല​​ത്തുവ​​ച്ച് കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ച് മാ​​ഞ്ഞൂ​​ർ കു​​റു​​പ്പ​​ന്ത​​റ സ്വ​​ദേ​​ശി​​യും മ​​രി​​ച്ചി​​രു​​ന്നു. നി​​ര​​വ​​ധി അ​​പ​​ക​​ട​​ങ്ങ​​ളാ​​ണ് ക​​ഴി​​ഞ്ഞ ഒ​​രു മാ​​സ​​ത്തി​​നു​​ള്ളി​​ൽ നീ​​ലി​​മം​​ഗ​​ലം ഭാ​​ഗ​​ത്തു ന​​ട​​ന്ന​​ത്.

ഭാ​​ര്യ: പ്ര​​മീ​​ള. അ​​ന​​ന്തുവാ​​ണ് മ​​റ്റൊ​​രു മ​​ക​​ൻ. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.